തിരുവനന്തപുരം: ( www.truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം കന്നഡ പദ്യം ചൊല്ലലിൽ എ ഗ്രേഡുമായി കൃഷ്ണ വേണി ബി.
ആറ്റിങ്ങൽ ജി ജി എച്ച് എസ് എസിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ഈ പ്രതിഭ.
മ്യൂസിക് ടീച്ചർ ആയ അമ്മ രഞ്ജിനി ശർമ്മയുടെ ശിക്ഷണത്തിൽ ആറാം ക്ലാസ് മുതൽ കൃഷ്ണ വേണി പദ്യം ചൊല്ലലിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഗണപതിയെയും മഹാവിഷ്ണുവിനെയും വർണ്ണിക്കുന്ന പ്രമേയവുമായാണ് കൃഷ്ണവേണി കലോത്സവ വേദിയിൽ എത്തിയത്.
കഴിഞ്ഞ വർഷങ്ങളിൽ ജില്ല തലത്തിൽ മികവാർന്ന പ്രകടനം നടത്തിയാണ് കൃഷ്ണവേണി സംസ്ഥാന വേദിയിൽ നിന്ന് വിജയവുമായി മടങ്ങുന്നത്.
അച്ഛൻ ബിനു.
#Success #under #mother #discipline #Krishnaveni #with #A #grade #Kannadapadyam #recitation