തിരുവനന്തപുരം : ( www.truevisionnews.com) കലോത്സവ വാർത്തകൾ തത്സമയം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി മാധ്യമ പ്രവർത്തകർക്ക് സൗകര്യം ഒരുക്കി പബ്ലിക്ക് റിലേഷൻ വകുപ്പ്.
സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച മീഡിയ സെന്റർ പൊതുവിദ്യാഭാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
വകുപ്പ് ഡയറക്ടർ ടി വി സുഭാഷ്, ഡെപ്യൂട്ടി ഡയറക്ടർ കെ സുരേഷ് കുമാർ മറ്റു പി ആർ ഡി ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു . കലോത്സവത്തിന്റെ മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിലാണ് മീഡിയ സെന്റർ പ്രവർത്തിക്കുന്നത്.
#Media #Center #Public #Relation #Department #has #prepared #facilities #media #workers