തിരുവനന്തപുരം: (truevisionnews.com) പുകവലി നല്ല ശീലമല്ലെന്നും എക്സൈസ് വകുപ്പ് അത് പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി എം.ബി.രാജേഷ്.
കുട്ടികളിലെ ലഹരി ഉപയോഗം പരാമാവധി കുറയ്ക്കാനാണ് എക്സൈസ് വകുപ്പിന്റെ ശ്രമം. സജി ചെറിയാന് എന്തുപറഞ്ഞെന്ന് തനിക്ക് അറിയില്ലെന്നും എംബി രാജേഷ് വ്യക്തമാക്കി.
കുട്ടികളായാല്‍ കമ്പനിയടിക്കുകയും പുകവലിക്കുകയും ചെയ്യുമെന്നാണ് മന്ത്രി സജി ചെറിയാന് പറഞ്ഞത്. യു പ്രതിഭ എംഎല്‍എയുടെ മകന് ഉള്‍പ്പെട്ട ലഹരിക്കേസിലായിരുന്നു സജി ചെറിയാന്റെ ഈ പ്രതികരണം.
'പ്രതിഭ വളരെ ഷോക്ക്ഡാണ്, ഫ്രസ്ട്രേറ്റഡാണ്. മകനിങ്ങനെ സംഭവിച്ചു എന്നറിഞ്ഞാല്‍ അവര്‍ കടുംകൈ ചെയ്യില്ലേ, സ്വാഭാവികമല്ലേ? മകന് അങ്ങനെയാരു കുറ്റം ചെയ്തിട്ടില്ല, അമ്മയെന്ന രീതിയില്‍ ഞാന്‍ അത് അംഗീകരിക്കുന്നില്ല എന്ന് നവമാധ്യമത്തിലൂടെ അവര്‍ പറഞ്ഞു.
ആ പ്രചാരണം അങ്ങേയറ്റം കളവാണെന്നും ഒരു അമ്മയെന്ന നിലയിലും ഒരു എം.എല്‍.എ എന്ന നിലയിലും തന്നെ വേട്ടയാടരുത് എന്ന് അവര്‍ പറഞ്ഞു.
പിന്നെന്താ ചെയ്തത്? ജാതീയമായ ചുവ ചേര്‍ത്തല്ലേ അവരേ ആക്ഷേപിച്ചത്? ഞങ്ങളാരും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ പോയില്ല. പ്രതിഭ തന്നെ പറയട്ടെ എന്നായിരുന്നു നിലപാട്.
പക്ഷേ ഒരു ദിവസം കഴിഞ്ഞു, രണ്ടുദിവസം കഴിഞ്ഞു, മൂന്നുദിവസം കഴിഞ്ഞു. നവമാധ്യമങ്ങള്‍ മുഴുവന്‍ ഏറ്റെടുത്ത വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം അവര്‍ കാണിച്ചുതന്നു.
സങ്കടപ്പെട്ടാണ് അവര്‍ പറഞ്ഞത്. വാര്‍ത്തകള്‍ കണ്ടാല്‍ കരഞ്ഞുപോകും. ഒരു സ്ത്രീയെപ്പറ്റി ഇങ്ങനെ മോശം വാക്കുകള്‍ പറയാമോ?' - എന്നാണ് സജി ചെറിയാൻ പ്രതികരിച്ചത്.
#Excise #Department #trying #minimize #drug #use #among #children #mbrajesh.