#autodriver | മദ്യപിച്ച് ഫിറ്റായി ഓട്ടോ ഡ്രൈവര്‍, നിര്‍ത്താന്‍ പറഞ്ഞിട്ടും നിര്‍ത്തിയില്ല; ഓട്ടോയില്‍ നിന്ന് ചാടിരക്ഷപ്പെട്ട് സ്ത്രീ

#autodriver | മദ്യപിച്ച് ഫിറ്റായി ഓട്ടോ ഡ്രൈവര്‍, നിര്‍ത്താന്‍ പറഞ്ഞിട്ടും നിര്‍ത്തിയില്ല; ഓട്ടോയില്‍ നിന്ന് ചാടിരക്ഷപ്പെട്ട് സ്ത്രീ
Jan 3, 2025 04:44 PM | By Athira V

മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർ വഴി തെറ്റിയതിനെ തുടർന്ന് ബംഗളൂരുവിൽ യുവതി ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയിൽ നിന്ന് ചാടി രക്ഷപ്പെട്ടു. സ്വന്തം സുരക്ഷയ്ക്കായി, ഓടുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ചാടി രക്ഷപ്പെട്ടിരിക്കുകയാണ് യുവതി. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

‘നമ്മ യാത്രി’ എന്ന ആപ്ലിക്കേഷനിലൂടെ ഹൊറമാവുവില്‍ നിന്ന് തനിസാന്ദ്രയിലേയ്ക്ക് ഒരു ഓട്ടോറിക്ഷ ബുക്ക് ചെയ്തു. എന്നാല്‍ പോകേണ്ട സ്ഥലത്തേയ്ക്കായിരുന്നില്ല ഡ്രൈവര്‍ പോയത്. മാത്രമല്ല ഡ്രൈവര്‍ മദ്യപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഓടുന്ന ഓട്ടോറിക്ഷയില്‍ നിന്ന് യുവതി ചാടി രക്ഷപ്പെടുകയായിരുന്നു.

അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ നമ്മ യാത്രിയുടെ കസ്റ്റമര്‍ കെയര്‍ പോലുമില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് പരാതിപ്പെട്ടു. തന്റെ പരാതി ഗൗരവമായി പരിഗണിക്കണമെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം പൊലീസിനോട് അഭ്യര്‍ഥിച്ചു. നമ്മ യാത്രിക്കും പരാതി നല്‍കിയിരുന്നു.

ഭാര്യക്കുണ്ടായ അസൗകര്യത്തെക്കുറിച്ച്‌ കേട്ടതില്‍ ഖേദിക്കുന്നുവെന്നും അവര്‍ ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നുവെന്നുമാണ് പരാതിക്കു മറുപടി ലഭിച്ചത്. ദയവായി, യാത്രാ വിശദാംശങ്ങള്‍ അയച്ചു നല്‍കാനും ഉടന്‍ പരിശോധിക്കുമെന്നുമാണ് യാത്രാ ആപ്ലിക്കേഷന്‍ അധികൃതരില്‍ നിന്നുമുള്ള മറുപടി.

24 മണിക്കൂര്‍ കാത്തിരിക്കാനാണ് നമ്മ യാത്രിയുടെ കസ്റ്റമര്‍ കെയര്‍ തങ്ങളോട് ആവശ്യപ്പെട്ടത്. അടിയന്തര സാഹചര്യത്തില്‍ 24 മണിക്കൂര്‍ കാത്തിരിക്കാന്‍ എങ്ങനെ കഴിയും? സ്ത്രീയുടെ സുരക്ഷ എന്നത് എങ്ങനെയാണെന്നും അദ്ദേഹം ബംഗളൂരു പൊലീസിനോട് ചോദിച്ചു.

#bengaluru #woman #jumps #from #auto #driver #takes #wrong #route

Next TV

Related Stories
#brideabsconded | ഇപ്പോ വരവേ...!  വിവാഹ ചടങ്ങിനിടെ ബാത്ത്റൂമിൽ പോയി വരാമെന്ന് വധു, സ്വർണവും പണവുമായി മുങ്ങി

Jan 5, 2025 07:49 AM

#brideabsconded | ഇപ്പോ വരവേ...! വിവാഹ ചടങ്ങിനിടെ ബാത്ത്റൂമിൽ പോയി വരാമെന്ന് വധു, സ്വർണവും പണവുമായി മുങ്ങി

40കാരനായ വരൻ കമലേഷ് കുമാർ ആദ്യ ഭാര്യയെ നഷ്ടമായതിനെ തുടർന്നാണ് രണ്ടാം വിവാഹത്തിന്...

Read More >>
#murdercase | 'അമ്മാവാ, ഞാന്‍ എല്ലാവരേയും കൊന്നു'; അമ്മയേയും നാല് സഹോദരിമാരേയും കൊന്നശേഷം പ്രതിയുടെ ഫോണ്‍ കോള്‍

Jan 4, 2025 10:56 PM

#murdercase | 'അമ്മാവാ, ഞാന്‍ എല്ലാവരേയും കൊന്നു'; അമ്മയേയും നാല് സഹോദരിമാരേയും കൊന്നശേഷം പ്രതിയുടെ ഫോണ്‍ കോള്‍

കൊലപാതകങ്ങളില്‍ തന്റെ പിതാവിനും പങ്കുണ്ടെന്നും അര്‍ഷാദ് 6.5 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വിഡിയോയില്‍ പറയുന്നുണ്ട്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ്...

Read More >>
#raped | ഇൻസ്റ്റ​ഗ്രാമിലൂടെ ബന്ധം, പിന്നലെ അഞ്ചാംക്ലാസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്  പതിനാറുകാരൻ

Jan 4, 2025 10:31 PM

#raped | ഇൻസ്റ്റ​ഗ്രാമിലൂടെ ബന്ധം, പിന്നലെ അഞ്ചാംക്ലാസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് പതിനാറുകാരൻ

ധനാസുര ​ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയെ ചൊവ്വാഴ്ച മുതൽ കാണാതായിരുന്നു. കുടുംബം പോലീസിൽ പരാതി നൽകുകയും...

Read More >>
#firecracker | പടക്കനിർമാണ ശാലയിൽ സ്ഫോടനം; ആറ് മരണം

Jan 4, 2025 04:00 PM

#firecracker | പടക്കനിർമാണ ശാലയിൽ സ്ഫോടനം; ആറ് മരണം

കെട്ടിടത്തിലെ നാല് മുറികൾ തകർന്നതായും ഉദ്യോ​ഗസ്ഥർ...

Read More >>
Top Stories