---
title: "#keralaschoolkalolsavam2025  | കൊളാഷ്; നഗര മഴയുടെ കൊളാഷ് ഒരുക്കി കീർത്തന ഒന്നാമത്"
english_title: "#kerala #school #kalolsavam #2025  #KeerthanaBKurup #Plus #Two #student #school #bagged #first #position Collage."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261276/kerala-school-kalolsavam-2025-keerthanabkurup-plus-two-student-school-bagged-first-position-collage"
published_at: "2025-01-05T17:13:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677a706d7801f_kalolsavam.jpg"
keywords: []
---

# #keralaschoolkalolsavam2025  | കൊളാഷ്; നഗര മഴയുടെ കൊളാഷ് ഒരുക്കി കീർത്തന ഒന്നാമത്

> **Lead Summary:** വൈകീട്ട് കൊളാഷ് മത്സരം രാത്രിയിൽ കലോത്സവ നഗരിയെ കുളിരണിയിച്ച് കനത്ത മഴ.

## Article Content

വൈകീട്ട് കൊളാഷ് മത്സരം രാത്രിയിൽ കലോത്സവ നഗരിയെ കുളിരണിയിച്ച് കനത്ത മഴ.

ആദ്യ ദിനത്തിൽ നടന്ന ഹയർ സെക്കൻഡറി വിഭാഗം കൊളാഷ് നിർമ്മാണത്തിൽ തിരുവല്ല ദേവസ്വം ബോർഡ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി കീർത്തന ബി കുറുപ്പ് ഒന്നാം സ്ഥാനം നേടി.

അധ്യാപക ദമ്പതികളായ ബിനു വി കുറുപ്പിൻ്റെയും ( കാത്തിരപ്പള്ളി മര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ) സീനയുടെയും ( ദേവസ്വം ബോർഡ് സ്കൂൾ) മകളാണ്.

ഈ അധ്യയന വർഷം ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ ക്ലേ മോഡലിൽ എ ഗ്രേഡ് നേടിയിരുന്നു.

സഹോദരി കീർത്തികയും കലാ മേഖലയിൽ താൽപര്യയാണ്. ഇരുവരും ചേർന്ന് ആരംഭിച്ച gleaming star's എന്ന യൂടൂബ് ചാനൽ വിവിധ കലാപരിപാടികളുമായി വളരെയധികം ട്രെൻ്റിംഗ് ആണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261276/kerala-school-kalolsavam-2025-keerthanabkurup-plus-two-student-school-bagged-first-position-collage)