(truevisionnews.com) നാളെ തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ നിര്‍ണായക സിഡ്‌നി ടെസ്റ്റിൽ നിന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ പിന്മാറി. പകരം പേസര്‍ ജസ്പ്രീത് ബുമ്രയാണ് ടീം ഇന്ത്യയെ നയിക്കും.
രോഹിത് ഈ ടെസ്റ്റിൽ ഫോമില്ലായ്‌മയില്‍ രൂക്ഷ വിമര്‍ശനം നേരിട്ടിരുന്നു.50 റൺസിൽ കൂടുതൽ രോഹിതിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല.
മുന്‍ താരങ്ങളില്‍ നിന്നടക്കം രോഹിത് ശര്‍മ്മ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ-ഓസീസ് അഞ്ചാം ടെസ്റ്റില്‍ കളിക്കില്ലെന്ന് രോഹിത് ടീം ഇന്ത്യയുടെ സെലക്ടര്‍മാരെ അറിയിച്ചത്.
രോഹിത് പിന്‍മാറിയതോടെ യശ്വസി ജയ്സ്വാളിനൊപ്പം കെ എല്‍ രാഹുല്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുകയും ശുഭ്‌മാന്‍ ഗില്‍ മൂന്നാം നമ്പറിലേക്ക് എത്തുകയും ചെയ്യും.
മെല്‍ബണില്‍ നടന്ന നാലാം ടെസ്റ്റില്‍ ജയ്‌സ്വാളിനൊപ്പം രോഹിത്തായിരുന്നു ഓപ്പണര്‍. മൂന്നാമനായാണ് രാഹുല്‍ ബാറ്റേന്തിയത്.
#Sydney #Test #Skipper #RohitSharma #pulls #Tests #replaced #JaspritBumrah