വടകര: മാപ്പിളപ്പാട്ടിന്റെ ഈണവും താളവും പകരാൻ നാളെ സർഗാലയ വേദിയിൽ കണ്ണൂർ ഷെരിഫ് എത്തുന്നു.
മലയാളികളിൽ മാപ്പിളപ്പാട്ടിന്റെ ഈണം ആവോളം പകർന്നു തന്ന ഷെരിഫ് സ്റ്റേജ് ഷോകളിലൂടെയും സംഗീത ആൽബങ്ങളിലൂടെയുമാണ് തന്റെ സംഗീത ജീവിതം ആരംഭിച്ചത്.പിന്നീട് ഇന്ത്യയിലും വിദേശത്തുമായി 5000 ൽ അധികം വേദികളിൽ പാടിയിട്ടുണ്ട്.
റിയാലിറ്റി ഷോയായ 'മൈലാഞ്ചി'യിൽ വൈവിധ്യമാർന്ന ആലാപനത്തിലൂടെ കാഴ്ചക്കാരെ രസിപ്പിച്ച വിധികർത്താക്കളിൽ ഒരാളായിരുന്ന ഷരീഫ്, സീ കേരളം ചാനലിലെ സംഗീത പരിപാടിയായ 'സരിഗമപാ കേരളം' മത്സരാർത്ഥികളെ പരിശീലിപ്പിക്കുന്ന 12 ഉപദേശകരിൽ ഒരാൾ കൂടിയാണ്. അയ്യായിരത്തിൽ അധികം വേദികളിൽ പാടിയിട്ടുമുണ്ട്.
ജനുവരി 6 വരെയുള്ള കലാ കരകൗശല മേളയിൽ എല്ലാ വൈകുന്നേരങ്ങളിലും കലാ-സാംസ്ക്കാരിക പരിപാടികൾ അരങ്ങേറുന്നുണ്ട്.
#Kannur #Sheriff #tomorrow #Sargalaya #venue #sing #tune #Mapila song