വടകര: (truevisionnews.com) കാലത്തിനതീതമായ ഈണങ്ങളൊരുക്കാൻ സർഗാലയ അന്താരാഷ്ട്ര കരകൗശല വേദയിൽ ഇന്ന് നമൃത ഒരുക്കുന്ന ഗസൽ സന്ധ്യ.
വൈകീട്ട് ആറിന് സർഗാലയയിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലോട്ടിങ് സ്റ്റേജിലാണ് പരിപാടി.
ഡിസംബർ 20 ന് ആരംഭിച്ച പരിപാടി ഇതിനോടകം നിരവധി സന്ദർശകരെ ആകർഷിച്ചു കഴിഞ്ഞു.
ഫോക്ക് ഫെസ്റ്റിൻ്റെ ഭാഗമായി പുതുച്ചേരി അവതരിപ്പിക്കുന്ന ഫോക്ക് ഡാൻസ് - തപ്പാട്ടം, ഒയിലാട്ടം, കോലാട്ടം ഇന്ന് ഏഴ് ന് അരങ്ങേറും.
ഇന്നലെ വടകര എം പി ഷാഫി പറമ്പിൽ ആണ് ഫോക് ഫെസ്റ്റ് ഉദ്‌ഘാടനം നിർവഹിച്ചത്.
#Namrita #today #Sargalaya #stage #Ghazal #Sandhya #compose #timeless #melodies