വയനാട്ടിലെ ബന്ധു വീട്ടിൽ ഉറങ്ങിക്കിടന്ന കോഴിക്കോട് നാദാപുരം സ്വദേശിയായ യുവാവ് മരിച്ച നിലയിൽ

വയനാട്ടിലെ ബന്ധു വീട്ടിൽ ഉറങ്ങിക്കിടന്ന കോഴിക്കോട് നാദാപുരം സ്വദേശിയായ യുവാവ് മരിച്ച നിലയിൽ
Jun 22, 2025 06:04 PM | By Susmitha Surendran

മാനന്തവാടി : (truevisionnews.com) സുഹൃത്തുക്കളോടൊപ്പം വയനാട്ടിലെ ബന്ധു വീട്ടിൽ എത്തിയ യുവാവ് ഉറക്കത്തിനിടയിൽ മരിച്ചു. കോഴിക്കോട് നാദാപുരം ചെക്യാട് സ്വദേശി യുവാവ് മരിച്ചനിലയിൽ. തെയ്യം കലാകാരൻ ചെക്യാട് കല്ലമ്മൽ കക്കം വെള്ളീൻ്റെവിട അഖേഷ് (38) ആണ് മരിച്ചത്.

തൊണ്ടർനാട് മക്യാട് ആശ്രമം റോഡിലെ കോട്ടയിൽ പ്രദീപിൻ്റെ വീട്ടിൽ ഇന്നലെ രാത്രി എത്തിയ അഖേഷും ബന്ധുകളും സുഹൃത്തുകളും വൈകിയാണ് ഉറങ്ങാൻ കിടന്നത്. ഇന്ന് രാവിലെ 9.30 ആയിട്ടും ഉണരാത്തതിനാൽ വിളിച്ചപ്പോൾ അനക്കമില്ലാത്ത അസ്ഥയിലായിരുന്നു. ഉടൻ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചു. ഇവിടെ നിന്ന് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിശോധിച്ചപ്പോൾ നേരത്തെ മരണം സംഭവിച്ചതായി ഡോക്ടർ മാർ അറിയിച്ചു.

തൊണ്ടർനാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

young man from Nadapuram Kozhikode found dead sleeping relative's house Wayanad.

Next TV

Related Stories
പതിനഞ്ച് വയസുകാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Jun 22, 2025 08:57 PM

പതിനഞ്ച് വയസുകാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പതിനഞ്ച് വയസുകാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍...

Read More >>
വടകരയില്‍ ലോകനാവ് ചിറയില്‍ കുളിക്കുന്നതിനിടയില്‍ യുവാവ് മുങ്ങി മരിച്ചു

Jun 22, 2025 08:55 PM

വടകരയില്‍ ലോകനാവ് ചിറയില്‍ കുളിക്കുന്നതിനിടയില്‍ യുവാവ് മുങ്ങി മരിച്ചു

വടകരയില്‍ ലോകനാവ് ചിറയില്‍ കുളിക്കുന്നതിനിടയില്‍ യുവാവ് മുങ്ങി മരിച്ചു യ്ക്ക്...

Read More >>
സ്വയം ശിക്ഷിച്ചു....; കുളത്തൂപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തിയ പ്രതി ജീവനൊടുക്കിയ നിലയില്‍

Jun 22, 2025 06:27 PM

സ്വയം ശിക്ഷിച്ചു....; കുളത്തൂപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തിയ പ്രതി ജീവനൊടുക്കിയ നിലയില്‍

കുളത്തൂപ്പുഴയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി തൂങ്ങിമരിച്ച നിലയില്‍....

Read More >>
Top Stories










Entertainment News