#syringes | ഇഞ്ചക്ഷൻ പേടിയാണോ? എന്നാൽ ഇതാ ഒരു സന്തോഷ വാർത്ത; സൂചിയില്ലാത്ത സിറിഞ്ച് കണ്ടുപിടിച്ച് ബോംബെ ഐഐടി

#syringes | ഇഞ്ചക്ഷൻ പേടിയാണോ? എന്നാൽ ഇതാ ഒരു സന്തോഷ വാർത്ത; സൂചിയില്ലാത്ത സിറിഞ്ച് കണ്ടുപിടിച്ച് ബോംബെ ഐഐടി
Dec 28, 2024 10:20 AM | By Athira V

മുംബൈ: ( www.truevisionnews.com) സൂചിയില്ലാത്ത സിറിഞ്ച് കണ്ടുപിടിച്ച് ബോംബെ ഐഐടി. സൂചി ഇല്ലാതെ തന്നെ മരുന്ന് ശരീരത്തിലെത്തിക്കാൻ കഴിയുന്ന ‘ഷോക്ക് സിറിഞ്ച്’ ആണ് കണ്ടെത്തിയത്.

തൊലിക്ക് നാശം വരുത്തുകയോ അണുബാധയുണ്ടാക്കുകയോ ഇല്ലെന്നതാണ് പ്രത്യേകത. എയറോസ്‌പേസ് എൻജിനിയറിങ് അടിസ്ഥാനപ്പെടുത്തിയാണ് സിറിഞ്ച് വികസിപ്പിച്ചതെന്ന് കണ്ടെത്തലിന് നേതൃത്വം നൽകിയ വിരൻ മെനസസ് പറയുന്നു.

ജേണൽ ഓഫ് ബയോമെഡിക്കൽ മെറ്റീരിയൽസ് ആൻഡ് ഡിവൈസിലാണ് പഠനം പ്രസിദ്ധീകരിച്ചത്. എലികളിൽ പരീക്ഷിച്ചത് വിജയമാണെന്നും മനുഷ്യരിൽ പരീക്ഷിച്ചതിന് ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും സംഘം പറയുന്നു.

സൂചികളുള്ള സിറിഞ്ചുകളിൽ നിന്ന് വ്യത്യസ്തമായി, ഷോക്ക് സിറിഞ്ച് ചർമ്മത്തിൽ തുളച്ചുകയറാൻ ശബ്ദത്തിൻ്റെ വേഗതയേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഉയർന്ന ഊർജ്ജ സമ്മർദ്ദ തരംഗങ്ങൾ (ഷോക്ക് വേവ്സ്) ഉപയോഗിക്കുന്നു.

ശരീരത്തിൽ തലമുടിയുടെ വീതിയുടെ അത്രയും ചെറിയ മുറിവ് മാത്രമാണുണ്ടാകുക. 2021-ൽ പ്രൊഫ. മെനെസെസിൻ്റെ ലാബിൽ വികസിപ്പിച്ച ഷോക്ക് സിറിഞ്ചിന് സാധാരണ ബോൾപോയിൻ്റ് പേനയേക്കാൾ അൽപം നീളമുണ്ട്.

സിറിഞ്ചിൽ പ്രഷറൈസ്ഡ് നൈട്രജൻ വാതകമാണ് പ്രയോഗിക്കുന്നത്. രോ​ഗികൾ മരുന്ന് ശരീരത്തിൽ എത്തുന്നത് അറിയുക പോലുമില്ലെന്നാണ് അവകാശവാദം. വില, മരുന്ന് വിതരണം എന്നിവയെക്കൂടി ആശ്രയിച്ചായിരിക്കും ഷോക്ക് സിറിഞ്ചുകളുടെ ക്ലിനിക്കൽ ഉപയോ​ഗ സാധ്യത.

#iit #bombay #researchers #develop #needle #free #shock #syringes

Next TV

Related Stories
പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

Apr 28, 2025 09:41 PM

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നതായി മോട്ടോര്‍ വാഹന...

Read More >>
Top Stories










Entertainment News