വടകര: (truevisionnews.com) പിരമിഡുകളുടെ നാട്ടിൽ നിന്ന് അവളെത്തി സർഗാലയ വേദിയിൽ ലെതർ കരകൗശലങ്ങളിൽ വിസ്മയം തീർക്കാൻ.
അവർ കൊണ്ടുവന്ന കര കൗശലവസ്തുക്കളെപ്പറ്റി ചോദിച്ചാൽ ഏറെയും പറയുക ഈജിപ്ഷ്യൻ പിര മിഡുകളെപ്പറ്റിയാണ്.
ആ ചരിത്രത്തിൻ്റെ ഈടുവെപ്പുമായാണ് മർവ സെയ്‌ഫ് എത്തിയത്.അത്രയ്ക്കാണ് പൗരാണിക കലയെപ്പറ്റിയുള്ള ഈജിപ്ത് ജനതയുടെ അഭിമാനം.
അവർ കൊണ്ടുവന്ന കര കൗശലങ്ങളത്രയും ലെതറിലാണ്.
പാമ്പ്, മുതല, പശു, മരം എന്നിവയുടെ തോലുപയോഗിച്ചുള്ള ബാഗുകളും പഴ്‌സുകളും ബെൽറ്റുകളുമാണ് അവ.കോപ്പർ, സിൽവർ എന്നിവയുടെ ആഭരണങ്ങളുമുണ്ട്.ആഭരണങ്ങൾക്കെല്ലാം വലിയ വലുപ്പമാണ്.
മരത്തിന്റെ തോൽ പ്രതലമാക്കി പെയിൻറിങ്ങാണ് പ്രധാന ആകർഷണം. അലങ്കാരവസ്തുക്കളുമുണ്ട്. ഇതിൽ ലെതറിൽ നിർമിച്ച ക്ലോക്കുമുണ്ട്.
#Egyptians #marveling #leather #crafts #MarwaSaif #shines #Sargalaya #stage