---
title: "കണ്ണൂരിൽ കൂട്ടുകാരന്‍റെ കല്ല്യാണത്തിന് പോകാൻ റെയിൽവേ സ്റ്റേഷനിൽ എത്തി; ഗുരുവായൂര്‍ എക്സ്പ്രസില്‍ കേറുന്നതിന് തൊട്ടുമുമ്പ് യുവാവിന് പാമ്പുകടിയേറ്റു"
english_title: "young man got a job just before boarding the Guruvayur Express"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/304822/young-man-got-a-job-just-before-boarding-the-guruvayur-express"
published_at: "2025-07-26T21:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6884f8adde181_train.jpg"
keywords: []
---

# കണ്ണൂരിൽ കൂട്ടുകാരന്‍റെ കല്ല്യാണത്തിന് പോകാൻ റെയിൽവേ സ്റ്റേഷനിൽ എത്തി; ഗുരുവായൂര്‍ എക്സ്പ്രസില്‍ കേറുന്നതിന് തൊട്ടുമുമ്പ് യുവാവിന് പാമ്പുകടിയേറ്റു

> **Lead Summary:** **ചേർത്തല: **യാത്രക്കാരനായ യുവാവിന് റെയിൽവേ സ്റ്റേഷനിൽ നിന്ന് പാമ്പുകടിയേറ്റു. ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെ ഗുരുവായൂർ എക്സ്പ്രസിൽ കയറുന്നതിനിടെയാണ് കടിയേറ്റത്. നഗരസഭ 23-ാം വാർഡിൽ ഉത്രാടം ഹൗസിൽ ജയകുമാറിന്റെ മകൻ ജയരാജി നാണ് കടിയേറ്റത്. ഉടൻതന്നെ യാത്ര ഒഴിവാക്കി.

## Article Content

**ചേർത്തല: **യാത്രക്കാരനായ യുവാവിന് റെയിൽവേ സ്റ്റേഷനിൽ നിന്ന് പാമ്പുകടിയേറ്റു. ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെ ഗുരുവായൂർ എക്സ്പ്രസിൽ കയറുന്നതിനിടെയാണ് കടിയേറ്റത്. നഗരസഭ 23-ാം വാർഡിൽ ഉത്രാടം ഹൗസിൽ ജയകുമാറിന്റെ മകൻ ജയരാജി നാണ് കടിയേറ്റത്. ഉടൻതന്നെ യാത്ര ഒഴിവാക്കി.

ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലിലും എത്തിച്ചു.നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബിടെക് വിജയിച്ച ശേഷം ജയരാജ് ഐഎസ്ആർഒയിൽ പരിശീലനം പൂർത്തിയാക്കിയിരുന്നു. പരിശീലനത്തിന് ഒപ്പമുണ്ടായിരുന്ന കുട്ടുകാരന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ രണ്ട് സുഹൃത്തുക്കൾക്കൊപ്പം കണ്ണൂരിലേയ്ക്ക് പോകാനായി എത്തിയതായിരുന്നു ജയരാജ്.

മറ്റൊരു സംഭവത്തിൽ കണ്ണൂർ കരുവൻചാലിൽ നടുറോഡിൽ പത്തി വിടർത്തി മൂർഖൻ. നടുറോഡിൽ പത്തി വിടർത്തി മൂർഖൻ പാമ്പ് നിലയുറപ്പിച്ചത് വഴിയാത്രക്കാരിൽ പരിഭ്രാന്തി പരത്തി. ടി.സി.ബി - റോഡിൽ കരുവൻചാൽ പെട്രോൾപമ്പിനും മുണ്ടച്ചാലിനും സമീപത്തായാണ് സംഭവം. കീരി ഓടിച്ചെത്തിയ മൂർഖനാണ് വാഹനങ്ങളും യാത്രക്കാരും സദാസമയും കടന്നുപോയിക്കൊണ്ടിരിക്കുന്ന റോഡിൽ പത്തിവിടർത്തി നിലയുറപ്പിച്ചത്. പാമ്പിനെക്കണ്ട് വാഹനങ്ങൾ ഇതിനെ ഉപദ്രവിക്കാതെയാണ് കടന്നുപോയത്. അര മണിക്കൂറോളം റോഡിൽ തന്നെ നിലയുറപ്പിച്ച മൂർഖൻ പിന്നീട് സമീപത്തെ പറമ്പിലേക്ക് ഇഴഞ്ഞു പോയി.

അതേസമയം കണ്ണൂരിൽ വീടിന് മുകളിൽ മരം വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന് ദാരുണാന്ത്യം. കൂത്തുപറമ്പ് കോളയാട് തെറ്റുമ്മൽ സ്വദേശി ചന്ദ്രനാണ് (78) മരിച്ചത്. രാത്രിയുണ്ടായ കനത്ത കാറ്റിൽ വീടിന് മുകളിലേക്ക് മരം വീണാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/304822/young-man-got-a-job-just-before-boarding-the-guruvayur-express)