ന്യൂഡൽഹി: (truevisionnews.com) ക്ഷേമ പദ്ധതികളുമായി സാന്റയുടെ വേഷത്തിൽ എത്തിയിരിക്കുകയാണ് പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ.
മൂന്നാംതവണയും അധികാരത്തിലേറിയാൽ സ്ത്രീകളും കുട്ടികളും മുതിർന്നവരുമടക്കമുള്ളവർക്ക് നിരവധി ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചു കൊണ്ടുള്ള കെജ്രിവാളിന്റെ എ ഐ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ ആം ആദ്‌മി പാർട്ടി.
പാട്ടിന്റെ അകമ്പടിയോടെയുള്ള വിഡിയോയിൽ ക്ഷേമപദ്ധതികൾ വിവരിക്കുന്നുണ്ട്.
എല്ലാ സ്ത്രീകൾക്കും പ്രതിമാസം 2100 രൂപ, മുതിർന്നവർക്ക് സൗജന്യ ആരോഗ്യപദ്ധതി, ദിവസവും രാത്രി സൗജന്യ ബസ്‍യാത്ര എന്നിങ്ങനെയാണ് കെജ്രിവാൾ പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ.
അതിൽ മഹിള സമ്മാൻ യോജനയുടെ രജിസ്ട്രേഷൻ പ്രക്രിയ തുടങ്ങിയിരുന്നു.
നിലവിൽ 18 വയസിന് മുകളിലുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപയാണ് നൽകുന്നത്. വർധനവ് തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഉണ്ടാകൂ.
എ.എ.പി അധികാരം നിലനിർത്തിയാൽ ഡൽഹിയിലെ ഓട്ടോ ഡ്രൈവർമാർക്കായി 10 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പദ്ധതിയും കെജ്രിവാൾ അവതരിപ്പിച്ചിട്ടുണ്ട്.
അഞ്ച് ലക്ഷം രൂപ അപകട ഇൻഷുറൻസ്, മകളുടെ വിവാഹത്തിന് ഒരു ലക്ഷം രൂപ, യൂനിഫോമിന് രണ്ടുതവണയായി 2500 രൂപ, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനുള്ള കുട്ടികളുടെ പരിശീലനത്തിനുള്ള പിന്തുണ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു.
ന്യൂഡൽഹിയിൽ മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെ മകൻ സന്ദീപ് ദീക്ഷിത്തായിരിക്കും കെജ്രിവാളിന്റെ എതിരാളി.
#Kejriwal #Santa #welfare #schemes #AAP #released #AI #video