#MTVasudevanNair | എംടിയെന്ന രണ്ടക്ഷരം മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിൻ്റെ അക്ഷര മുദ്ര; എംടിയ്ക്ക് ആദരമര്‍പ്പിച്ച് കെ സുധാകരന്‍

#MTVasudevanNair | എംടിയെന്ന രണ്ടക്ഷരം മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിൻ്റെ അക്ഷര മുദ്ര; എംടിയ്ക്ക് ആദരമര്‍പ്പിച്ച് കെ സുധാകരന്‍
Dec 25, 2024 11:20 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) പ്രിയ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി.

എംടിയെന്ന രണ്ടക്ഷരം മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിന്റെ അക്ഷര മുദ്രയായിരുന്നു.

ആധുനിക മലയാള സാഹിത്യത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ എംടി കേരളത്തിന്റെ സുകൃതമായിരുന്നുവെന്ന് കെ സുധാകരന്‍ പറഞ്ഞു.

ഭാരതപ്പുഴയുടെ തീരത്തെ കൂടല്ലൂര്‍ എന്ന വള്ളുവനാടന്‍ ഗ്രാമത്തിന്റെ സവിശേഷമായ ഭംഗിയും ഭാഷാരീതിയും മലയാള കഥാരംഗത്ത് എം ടിയിലൂടെ ആധിപത്യം നേടി.

ജീവിതഗന്ധിയായ കഥാപാത്രങ്ങളിലൂടെ കാവ്യാത്മകവും ഭാവഭദ്രവുമായ രീതിയില്‍ കഥകള്‍ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ വൈഭവം ആസ്വാദക തലങ്ങളെ വല്ലാതെ സ്പര്‍ശിച്ചിരുന്നു.

അതുകൊണ്ടാണ് തലമുറകളുടെ ഭേദമില്ലാതെ എംടിയുടെ രചനകളെ വായനക്കാര്‍ ഏറ്റെടുത്തത്.

വൈകാരിക സംഘര്‍ഷമനുഭവിക്കുന്ന മനുഷ്യരുടെ മാനസിക ചലനങ്ങള്‍ വായനക്കാരില്‍ ആഴത്തിലുള്ള സംവേദനം സാധ്യമാക്കുന്ന അഖ്യാന സൃഷ്ടികളായിരുന്നു എംടിയുടേത്.

എഴുത്തിനോട് എക്കാലവും നീതി പുലര്‍ത്തിയ സാഹിത്യകാരനാണ്. താന്‍ മുന്‍പെഴുതിയതിനെക്കാള്‍ മെച്ചപ്പെട്ട ഒന്ന് എഴുതാന്‍ കഴിഞ്ഞില്ലെങ്കില്‍ എഴുതാതിരിക്കുക എന്ന നിഷ്ഠ എംടിയുടെ സൃഷ്ടികള്‍ ഓരോന്നിനെയും മികവുറ്റതാക്കി.

മലയാളത്തിന്റെ നന്മ ലോകത്തോട് വിളിച്ച് പറഞ്ഞ സാഹിത്യകാരന്‍ എംടിയുടെ വേര്‍പാട് സാഹിത്യ ലോകത്തിന് കനത്ത നഷ്ടമാണെന്നും കെ സുധാകരന്‍ പറഞ്ഞു.

#two #letter #MTVasudevanNair #symbol #heart #Malayalam #literature #KSudhakaran #paid #tribute

Next TV

Related Stories
#court | വ്യവസ്ഥ ലംഘിച്ചു; തൊട്ടിൽപ്പാലം സ്വദേശിയുടെ  ജാമ്യം  റദ്ദാക്കി തലശ്ശേരി കോടതി

Dec 26, 2024 11:17 AM

#court | വ്യവസ്ഥ ലംഘിച്ചു; തൊട്ടിൽപ്പാലം സ്വദേശിയുടെ ജാമ്യം റദ്ദാക്കി തലശ്ശേരി കോടതി

കണ്ണൂർ സിറ്റിയിലെ മൊബൈൽഷോപ്പിൽ നിന്ന് 19,000 രൂപയുടെ രണ്ട് മൊബൈൽ ഫോൺ മോഷണം നടത്തിയ കേസിൽ പ്രതിയാണ്...

Read More >>
#missingcase | കണ്ണൂരിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Dec 26, 2024 11:12 AM

#missingcase | കണ്ണൂരിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ആറളം ഫാമിലെ മൂന്നാം ബ്ലോക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്...

Read More >>
#goldrate |  നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ;  സ്വർണവില ഇന്നും വർധിച്ചു

Dec 26, 2024 11:01 AM

#goldrate | നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ; സ്വർണവില ഇന്നും വർധിച്ചു

ഇന്ന് പവന് 80 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,000...

Read More >>
#Vandebharat |  കോഴിക്കോട് കൊയിലാണ്ടിയിൽ വന്ദേഭാരത് ടെയിൻതട്ടി സ്ത്രീ മരിച്ചു

Dec 26, 2024 10:52 AM

#Vandebharat | കോഴിക്കോട് കൊയിലാണ്ടിയിൽ വന്ദേഭാരത് ടെയിൻതട്ടി സ്ത്രീ മരിച്ചു

കൊയിലാണ്ടിയിലൂടെ കടന്ന് പോകവെ റെയിൽവെ മേൽപ്പാലത്തിനടിയിൽ വെച്ചാണ്...

Read More >>
Top Stories