കോഴിക്കോട്: ( www.truevisionnews.com ) മലയാളത്തിന്‍റെ മഹാസാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ സംസ്കാരം നാളെ വൈകീട്ട് അഞ്ചിന് നടക്കും. എം.ടിയുടെ ആഗ്രഹ പ്രകാരം പൊതുദർശനം ഒഴിവാക്കി.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം ഉടൻ കൊട്ടാരം റോഡിലെ സിത്താര എന്ന അദ്ദേഹത്തിന്‍റെ വീട്ടിലെത്തിക്കും. നാളെ വൈകീട്ട് നാലു വരെ മൃതദേഹം വീട്ടിൽ അന്തിമോപചാരത്തിനായി ഉണ്ടാകും.
സംസ്ഥാനത്ത് രണ്ടു ദിവസം ദുഃഖാചരണം
മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് ആദര സൂചകമായി സംസ്ഥാന സർക്കാർ ഡിസംബർ 26, 27 തിയതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കും. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.
#Public #viewing #avoided #MT #wishes #Funeral #tomorrow #evening