#MTVasudevanNair | 'ഈ നഷ്ടം വാക്കുകൾക്ക് വിവരണാതീതമാണ്, എം.ടി എന്ന രണ്ടക്ഷരം മലയാളത്തിന്റെ വികാരമാണ്' - അനുശോചനം രേഖപ്പെടുത്തി സജി ചെറിയാൻ

#MTVasudevanNair |   'ഈ നഷ്ടം വാക്കുകൾക്ക് വിവരണാതീതമാണ്, എം.ടി എന്ന രണ്ടക്ഷരം മലയാളത്തിന്റെ വികാരമാണ്' - അനുശോചനം രേഖപ്പെടുത്തി  സജി ചെറിയാൻ
Dec 25, 2024 11:09 PM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com) എം. ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അനുശോചനം രേഖപ്പെടുത്തി.

മലയാളസാഹിത്യ, സാംസ്‌കാരിക മണ്ഡലത്തിൽ വെളിച്ചം പകർന്നു കത്തിക്കൊണ്ടിരുന്ന വിളക്കാണ് അണഞ്ഞതെന്ന് മന്ത്രി പറഞ്ഞു.

ഈ നഷ്ടം വാക്കുകൾക്ക് വിവരണാതീതമാണ്. എം.ടി എന്ന രണ്ടക്ഷരം മലയാളത്തിന്റെ വികാരമാണ്. കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെക്കാലമായി മലയാളിയുടെ സൗന്ദര്യബോധത്തെയും ഭാവുകത്വത്തെയും ജീവിതാനുഭവങ്ങളെയും നവീകരിച്ച സാഹിത്യകാരനാണ് അദ്ദേഹം.

എഴുത്തുകാരൻ എന്ന നിലയിൽ മാത്രമല്ല, നമ്മുടെ സാംസ്‌കാരികമേഖലയുടെയാകെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു അദ്ദേഹം. കേരളത്തിന്റെ സാംസ്‌കാരിക മേഖലയില്‍ ശക്തിയാര്‍ജ്ജിക്കാനുള്ള ഫാഷിസ്റ്റ്‌ ശ്രമങ്ങള്‍ക്കെതിരെയുള്ള ശക്തമായി നിലയുറപ്പിച്ച പോരാളി കൂടെയായിരുന്നു അദ്ദേഹമെന്ന് മന്ത്രി സ്മരിച്ചു.

കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെയായിരുന്നു മലയാളത്തിന്റെ അതുല്യപ്രതിഭ എം.ടി. വാസുദേവൻ നായരുടെ അന്ത്യം.

ഏഴുപതിറ്റാണ്ട് എഴുത്തിന്റെ 'സുകൃത'മായി നിറഞ്ഞ അതുല്യ വ്യക്തിത്വമാണ് മലയാളത്തോട് വിടപറയുന്നത്. കൈവെച്ച മേഖലകളിൽ എല്ലാം 'ഉയരങ്ങളിൽ' എത്തിയ പ്രതിഭാശാലിയായിരുന്നു എം.ടി.

#sajiCherian #condoled #demise #MTVasudevanNair

Next TV

Related Stories
#iranigang | കുറുവ സംഘത്തിന് പിന്നാലെ ഇറാനി ഗ്യാങ്ങും കേരളത്തില്‍; രണ്ട് പേര്‍ പിടിയില്‍

Dec 26, 2024 11:57 AM

#iranigang | കുറുവ സംഘത്തിന് പിന്നാലെ ഇറാനി ഗ്യാങ്ങും കേരളത്തില്‍; രണ്ട് പേര്‍ പിടിയില്‍

സ്വര്‍ണക്കടയില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടെയായിരുന്നു സംഘത്തെ പൊലീസ്...

Read More >>
#court | വ്യവസ്ഥ ലംഘിച്ചു; തൊട്ടിൽപ്പാലം സ്വദേശിയുടെ  ജാമ്യം  റദ്ദാക്കി തലശ്ശേരി കോടതി

Dec 26, 2024 11:17 AM

#court | വ്യവസ്ഥ ലംഘിച്ചു; തൊട്ടിൽപ്പാലം സ്വദേശിയുടെ ജാമ്യം റദ്ദാക്കി തലശ്ശേരി കോടതി

കണ്ണൂർ സിറ്റിയിലെ മൊബൈൽഷോപ്പിൽ നിന്ന് 19,000 രൂപയുടെ രണ്ട് മൊബൈൽ ഫോൺ മോഷണം നടത്തിയ കേസിൽ പ്രതിയാണ്...

Read More >>
#missingcase | കണ്ണൂരിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Dec 26, 2024 11:12 AM

#missingcase | കണ്ണൂരിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ആറളം ഫാമിലെ മൂന്നാം ബ്ലോക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്...

Read More >>
#goldrate |  നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ;  സ്വർണവില ഇന്നും വർധിച്ചു

Dec 26, 2024 11:01 AM

#goldrate | നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ; സ്വർണവില ഇന്നും വർധിച്ചു

ഇന്ന് പവന് 80 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,000...

Read More >>
Top Stories