#MtVasudevannair | എം.ടി വാസുദേവൻ നായരുടെ വിയോഗം; സംസ്ഥാനത്ത് 2 ദിവസം ദുഃഖാചരണം, ഔദ്യോഗിക പരിപാടികളെല്ലാം മാറ്റിവച്ചു

#MtVasudevannair | എം.ടി വാസുദേവൻ നായരുടെ വിയോഗം; സംസ്ഥാനത്ത് 2 ദിവസം ദുഃഖാചരണം, ഔദ്യോഗിക പരിപാടികളെല്ലാം മാറ്റിവച്ചു
Dec 25, 2024 10:50 PM | By akhilap

തിരുവനന്തപുരം: (truevisionnews.com) മലയാളിയുടെ മനസ്സറിഞ്ഞ മാന്ത്രികത്തൂലികയായിരുന്നു എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം.

ഡിസംബർ 26, 27 തിയ്യതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കുന്നതിൻ്റെ ഭാഗമായി നാളെ ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെച്ചു.

ഹൃദയത്തിൽ നിന്നൊഴുകിയ കവിതകളായിരുന്നു അദ്ദേഹത്തിന്റെ എഴുത്തും വാക്കും. ആനന്ദവും ദുഃഖവും പ്രണയവും വിരഹവും മോഹവും മോഹഭംഗവും തുടങ്ങി മനുഷ്യമനസിന്റെ വികാരങ്ങളെല്ലാം എം.ടി അക്ഷരങ്ങളിൽ ചാലിച്ചു.

മലയാളിയുടെ മനസ്സറിഞ്ഞ മാന്ത്രികത്തൂലികയായിരുന്നു എം.ടിയെന്ന രണ്ടക്ഷരം. പത്രപ്രവർത്തകൻ, കഥാകാരൻ, നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, ചലച്ചിത്ര സംവിധായകൻ, നാടകകൃത്ത്‌ തുടങ്ങി കൈവെച്ച മേഖലയിലൂടെയെല്ലാം മാനവികതയുടെ സന്ദേശമായിരുന്നു എം.ടി കൈരളിക്ക്‌ പകർന്നുനൽകിയത്‌.

വള്ളുവനാടൻ ഭാഷയെ സാഹിത്യത്തിൽ ഫലപ്രദമായി അവതരിപ്പിക്കാൻ എം.ടിയുടെ സൃഷ്ടികൾക്കായി. കൂടല്ലൂരും നിളയും കണ്ണാന്തളിപ്പൂക്കളും വള്ളുവനാട്ടിലെ മനുഷ്യരുമെല്ലാം എം.ടി മലയാളിയെ പരിചയപ്പെടുത്തി.

അദ്ദേഹത്തിന് അനുശോചനം അറിയിച്ച് നിരവധി പേർ രംഗത്തു വന്നു

#Death #MT #Vasudevan #Nair #2 #days #mourning #state #official #programs #postponed

Next TV

Related Stories
#missingcase | കണ്ണൂരിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Dec 26, 2024 11:12 AM

#missingcase | കണ്ണൂരിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ആറളം ഫാമിലെ മൂന്നാം ബ്ലോക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്...

Read More >>
#goldrate |  നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ;  സ്വർണവില ഇന്നും വർധിച്ചു

Dec 26, 2024 11:01 AM

#goldrate | നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ; സ്വർണവില ഇന്നും വർധിച്ചു

ഇന്ന് പവന് 80 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,000...

Read More >>
#Vandebharat |  കോഴിക്കോട് കൊയിലാണ്ടിയിൽ വന്ദേഭാരത് ടെയിൻതട്ടി സ്ത്രീ മരിച്ചു

Dec 26, 2024 10:52 AM

#Vandebharat | കോഴിക്കോട് കൊയിലാണ്ടിയിൽ വന്ദേഭാരത് ടെയിൻതട്ടി സ്ത്രീ മരിച്ചു

കൊയിലാണ്ടിയിലൂടെ കടന്ന് പോകവെ റെയിൽവെ മേൽപ്പാലത്തിനടിയിൽ വെച്ചാണ്...

Read More >>
#MTVasudevanNair |   എം.ടി ഏഴ് പതിറ്റാണ്ട് കാലത്തെ വസന്തമാണ്, മലയാളിയെ ഇത്രയും സ്വാധീനിച്ച വ്യക്തിയുണ്ടാകുമോ? - ഷാഫി പറമ്പിൽ

Dec 26, 2024 10:27 AM

#MTVasudevanNair | എം.ടി ഏഴ് പതിറ്റാണ്ട് കാലത്തെ വസന്തമാണ്, മലയാളിയെ ഇത്രയും സ്വാധീനിച്ച വ്യക്തിയുണ്ടാകുമോ? - ഷാഫി പറമ്പിൽ

മലയാളിയുടെ വസന്ത കാലമാണത്. ആ വസന്തം മലയാളി അനുഭവിച്ചതിന്‍റെ നേരവകാശി...

Read More >>
#arrest | വെണ്ടേക്കുംപൊട്ടിയിൽ കാട്ടിറച്ചിയുമായി രണ്ട് പേർ പിടിയിൽ

Dec 26, 2024 10:06 AM

#arrest | വെണ്ടേക്കുംപൊട്ടിയിൽ കാട്ടിറച്ചിയുമായി രണ്ട് പേർ പിടിയിൽ

ഇയാളും മക്കളും സ്ഥിരം നായാട്ടുകാരാണെന്നാണ് വനം വകുപ്പിന്റെ നിലമ്പൂർ ഫ്ലയിങ് സ്ക്വാഡിന് വിവരം ലഭിച്ചിരുന്നു....

Read More >>
Top Stories