വടകര: (truevisionnews.com) സർഗാലയ അന്താരാഷ്ട്ര കരകൗശല മേളയിൽ ക്രിസ്തുമസ് വിരുന്നൊരുക്കാൻ മലയാളത്തിന്റെ പ്രിയ ഗായകൻ സൂരജ് സന്തോഷ് .
ഇന്ന് രാത്രി ഏഴിന് ക്രിസ്‌മസ് സ്പെഷ്യൽ സംഗീത നിശമായിട്ടാണ് സൂരജ് സന്തോഷ് എത്തുക.
വ്യാഴാഴ്‌ച യൂത്ത് യൂത്ത് ഫെസ്‌റ്റിവൽ ടീമിൻ്റെ സാംസ്കാരിക പരിപാടികളും വെള്ളിയാഴ്‌ച ശ്രീജിത്ത് ഇരിങ്ങലിന്റെ ഗ്രൂപ്പ് ഡാൻസും നടക്കും.
ലോകമെമ്പാടുമുള്ള 15 രാജ്യങ്ങളിൽ നിന്നുള്ള 200-ലധികം കലാകാരന്മാർ മേളയിൽ പങ്കെടുക്കും.
സന്ദർശകർക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കരകൗശല വസ്തുക്കളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള മനോഹരമായ കരകൗശല വസ്തുക്കളും നേരിട്ട് വാങ്ങാനുള്ള അവസരവും ലഭിക്കും.
ഓരോ ദിവസവും വ്യത്യസ്തങ്ങളായ സാംസ്കാരിക പരിപാടികളാണ് അരങ്ങേറുക.
26-ന് യൂത്ത് ഫെസ്റ്റിവൽ ടീമിന്റെ സാംസ്കാരിക പരിപാടികളും, 27-ന് ശ്രീജിത്ത് ഇരിങ്ങലിന്റെ ഗ്രൂപ്പ് ഡാൻസും, 28-ന് അനിത ഷായിഖിന്റെ സൂഫി ഗാനങ്ങളും അരങ്ങേറും.
ഡിസംബർ 29-ന് തെക്കിൻകാട് ബാൻഡ് & ആട്ടം കലാസമിതിയുടെ ഫ്യൂഷൻ സംഗീതവും, 30-ന് മെന്റലിസ്റ്റ് അനന്ദുവിന്റെ മെന്റലിസം ഷോയും, 31-ന് പുതുവർഷ രാവിൽ 11-ദി ബാൻഡിന്റെ ആവേശകരമായ പ്രകടനവും ഉണ്ടായിരിക്കും.
#Christmas #Special #Music #Night #SurajSanthosh #music #fest #today #Sargalaya #venue