---
title: "#Sargalayainternationalartsandcrafts | സർഗാലയ കരകൗശല വേദിയിൽ  ക്രിസ്തുമസ്  വിരുന്നൊരുക്കാൻ  സൂരജ് സന്തോഷ് "
english_title: "#SurajSanthosh #Christmas #feast #Sargalaya #handicraft #venue"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/258682/surajsanthosh-christmas-feast-sargalaya-handicraft-venue"
published_at: "2024-12-24T17:34:00+05:30"
category: "Sargaalaya International Arts and Crafts Festival2024-25"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676aa680e89c8_sargalaya.jpg"
keywords: []
---

# #Sargalayainternationalartsandcrafts | സർഗാലയ കരകൗശല വേദിയിൽ  ക്രിസ്തുമസ്  വിരുന്നൊരുക്കാൻ  സൂരജ് സന്തോഷ് 

> **Lead Summary:** **വടകര: **ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള അപൂർവ്വ കരകൗശല വിസ്മയങ്ങളും, വ്യത്യസ്ത നാടുകളുടെ രുചിവൈവിധ്യവുമായി സർഗാലയ കരകൗശല മേള ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.

## Article Content

**വടകര: **ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള അപൂർവ്വ കരകൗശല വിസ്മയങ്ങളും, വ്യത്യസ്ത നാടുകളുടെ രുചിവൈവിധ്യവുമായി സർഗാലയ കരകൗശല മേള ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.

നാളെ ക്രിസ്തുമസ് ദിനത്തിൽ സ്പെഷ്യൽ സംഗീത നിശയുമായി പാട്ടുക്കാരൻ സൂരജ് സന്തോഷ് മേളയുടെ മാറ്റു കൂട്ടാൻ എത്തും.രാത്രി 7 മണിക്കാണ് പരിപാടി.

ലോകമെമ്പാടുമുള്ള 15 രാജ്യങ്ങളിൽ നിന്നുള്ള 200-ലധികം കലാകാരന്മാർ പങ്കെടുക്കുന്ന 13-ാമത് അന്താരാഷ്ട്ര കരകൗശല മേളയാണിത്.

സന്ദർശകർക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കരകൗശല വസ്തുക്കളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള മനോഹരമായ കരകൗശല വസ്തുക്കളും നേരിട്ട് വാങ്ങാനുള്ള അവസരവും ലഭിക്കും.

ഓരോ ദിവസവും വ്യത്യസ്തങ്ങളായ സാംസ്കാരിക പരിപാടികളാണ് അരങ്ങേറുക.

26-ന് യൂത്ത് ഫെസ്റ്റിവൽ ടീമിന്റെ സാംസ്കാരിക പരിപാടികളും, 27-ന് ശ്രീജിത്ത് ഇരിങ്ങലിന്റെ ഗ്രൂപ്പ് ഡാൻസും, 28-ന് അനിത ഷായിഖിന്റെ സൂഫി ഗാനങ്ങളും അരങ്ങേറും.

ഡിസംബർ 29-ന് തെക്കിൻകാട് ബാൻഡ് & ആട്ടം കലാസമിതിയുടെ ഫ്യൂഷൻ സംഗീതവും, 30-ന് മെന്റലിസ്റ്റ് അനന്ദുവിന്റെ മെന്റലിസം ഷോയും, 31 ന് പുതുവർഷ രാവിൽ 11 ദി ബാൻഡിന്റെ ആവേശകരമായ പ്രകടനവും ഉണ്ടായിരിക്കും.

ജനുവരി മാസത്തിൽ കണ്ണൂർ ഷെരീഫിന്റെ മാപ്പിളപ്പാട്ടുകൾ , നമ്രതയുടെ ഗസലുകൾ , രാജീവ് പുലവരുടെ തോൽപ്പാവക്കൂത്ത് , മിനി പി.എസ്. നായർ & ടീമിന്റെ ഭരതനാട്യ ഗ്രൂപ്പ് പെർഫോമൻസ് , എന്നിവ പ്രേക്ഷകർക്ക് വിരുന്നൊരുക്കും.

ഉരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി യു എൽ സി സി എസ് നടത്തുന്ന ഈ മേളയ്ക്ക് ടൂറിസം മന്ത്രാലയത്തിന്റെയും മറ്റ് പ്രമുഖ സ്ഥാപനങ്ങളുടെയും പിന്തുണയുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/258682/surajsanthosh-christmas-feast-sargalaya-handicraft-venue)