വടകര: (truevisionnews.com) സർഗാലയ കരകൗശല മേളയിൽ ശ്രദ്ധേയമായി 'അറബിക് കാലിഗ്രഫി തീം വില്ലേജ്'. പ്രശസ്ത 'അയാത്' കാലിഗ്രഫി ഡിസൈനേഴ്സിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഈ അറബിക് കാലിഗ്രഫിപരമ്പരാഗത ഇസ്ലാമിക കലയുടെ നൂതന ആവിഷ്കാരമായി മാറിയിരിക്കുകയാണ്.
അറബിക് അക്ഷരങ്ങളെ കലാത്മകമായി ആവിഷ്കരിക്കുന്ന അതിമനോഹരമായ രചനാരീതിയാണ് അറബിക് കാലിഗ്രഫി.
വലത്തുനിന്ന് ഇടത്തോട്ട് എഴുതുന്ന അറബി ലിപിയിൽ ഓരോ അക്ഷരവും ഒരു ചിത്രകലാസൃഷ്ടി പോലെ രൂപപ്പെടുത്തിയെടുക്കുന്നു. കുഫിക്, നസ്ഖ്, ദിവാനി, തുലുത്ത് തുടങ്ങിയ വ്യത്യസ്ത ശൈലികളിലൂടെ വളർന്നുവന്ന ഈ കലാരൂപം ഖുർആൻ പകർത്തിയെഴുതാനും പള്ളികളിലെയും കൊട്ടാരങ്ങളിലെയും അലങ്കാരങ്ങൾക്കും ഉപയോഗിച്ചുപോരുന്നു.
പൂർണമായും ടൈറ്റാനിയം ലോഹത്തിൽ നിർമിച്ച കാലിഗ്രഫി അലങ്കാരങ്ങളാണ് പ്രദർശനത്തിലുള്ളത്. ഇവ നൂറുവർഷം വരെ ഈടുനിൽക്കും. അഞ്ചുലക്ഷം മുതൽ അമ്പതിനായിരം വരെ വിലയുള്ള ഈ അലങ്കാരങ്ങൾ പൊതുജനങ്ങൾക്ക് കാണാനും ആവശ്യക്കാർക്ക് വാങ്ങാനുമുള്ള അവസരമാണ് സർഗാലയയിൽ ഒരുക്കിയിരിക്കുന്നത്.
സീഷോർ ഗ്രൂപ്പ് ഖത്തർ ഫൗണ്ടർ & ഗ്രൂപ്പ് ചെയർമാൻ സയീദ് സാലം അൽ-മൊഹന്നദി ഉദ്ഘാടനം ചെയ്ത തീം വില്ലേജിൽ, ഇസ്ലാമിക കലയുടെ കാലാതീതമായ സൗന്ദര്യവും പരമ്പരാഗത കലയെ ആധുനിക ശൈലിയുമായി സമന്വയിപ്പിക്കുന്നു.
ഡിസംബർ 20-ന് ആരംഭിച്ച മേള ഇതിനകം തന്നെ പതിനായിരക്കണക്കിന് സന്ദർശകരെ ആകർഷിച്ചു കഴിഞ്ഞു.
#Lasts #up #hundred #years #Arabic #calligraphy #decorations #prominently #Sargalaya #Handicrafts #Fair