#Whatsapp | നിങ്ങൾ അറിഞ്ഞോ? 2025ലും ചില മോഡലുകളിൽ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്‌

#Whatsapp | നിങ്ങൾ അറിഞ്ഞോ? 2025ലും ചില മോഡലുകളിൽ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്‌
Dec 23, 2024 02:29 PM | By Susmitha Surendran

(truevisionnews.com) 2025 മുതൽ പഴയ ആൻഡ്രോയ്ഡ് ഫോണുകളിൽ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. എല്ലാ വര്‍ഷവും ഇത്തരത്തില്‍ പഴയ മോഡലുകളില്‍ വാട്സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കാറുണ്ട്.

ആൻഡ്രോയ്ഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍(ഒഎസ്) പ്രവര്‍ത്തിക്കുന്നതും അതുപോലെ പഴയ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന മോഡലുകളിലുമാണ് ജനുവരി ഒന്നു മുതൽ വാട്സ്ആപ്പ് പ്രവർത്തനം നിർത്തുന്നത്.

ആപ്പ് അവതരിപ്പിക്കുന്ന പുതിയ ഫീച്ചറുകൾ സപ്പോർട്ട് ചെയ്യാൻ പഴയ വേർഷനുകൾക്ക് കഴിയാത്തതാണ് കാരണമായി വാട്സ്ആപ്പ് ചൂണ്ടിക്കാട്ടുന്നത്.

പ്രമുഖ ടെക് സൈറ്റായ എച്ച് ഡി ബ്ലോ​ഗ് വാട്സ്അപ്പ് പ്രവർത്തനം നിർത്തുന്ന 20 സ്മാർട്ട്ഫോണുകളുടെ ലിസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്.

സാംസങിന്റെ ​ഗാലക്സി എസ്-3, എസ്-4 മിനി, നോട്ട്-2 മോട്ടോറോളയുടെ മോട്ടോ ജി(ഫസ്റ്റ് ജെൻ), റേസർ എച്ച്.ഡി, മോട്ടോ ഇ-2014 എന്നിവ ലിസ്റ്റിൽ ഉൾപ്പെടുന്നു. വർഷങ്ങളായി സ്മാർട്ട്ഫോൺ നിർമാണം അവസാനിപ്പിച്ച എച്ച്ടിസി, എൽ ജി എന്നിവയുടെ പേരുകളും ലിസ്റ്റിലുണ്ട്.

മെറ്റയുമായി യോജിച്ചതിനു ശേഷം നിരവധി ഫീച്ചറുകളാണ് വാട്സ്അപ്പ് അവതരിപ്പിച്ചത്. വാട്സ്അപ്പിന് പുറമെ ഇൻസ്റ്റാ​ഗ്രാം, ഫേസ്ബുക്ക് ആപ്പുകളും പഴയ ഫോണുകളിൽ പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. നേരത്തെ ​ആൻഡ്രോയ്ഡ് കിറ്റ്കാറ്റ് വേർഷനിൽ ​ഗൂ​ഗിൾ പ്രവർത്തനം നിർത്തിയിരുന്നു

#WhatsApp #about #stop #working #some #models #2025

Next TV

Related Stories
പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

Apr 28, 2025 09:41 PM

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നതായി മോട്ടോര്‍ വാഹന...

Read More >>
Top Stories










Entertainment News