#Sargalayainternationalartsandcrafts2024 | ‘ഗ്ലോബൽ ഗേറ്റ് വേ റ്റു മലബാർ കൾച്ചറൽ ക്രൂസിബിൾ’; സർഗാലയ കേന്ദ്രമായി 100 കോടിയുടെ പദ്ധതി വരുന്നു-മന്ത്രി മുഹമ്മദ് റിയാസ്

#Sargalayainternationalartsandcrafts2024 | ‘ഗ്ലോബൽ ഗേറ്റ് വേ റ്റു മലബാർ കൾച്ചറൽ ക്രൂസിബിൾ’; സർഗാലയ കേന്ദ്രമായി 100 കോടിയുടെ  പദ്ധതി വരുന്നു-മന്ത്രി മുഹമ്മദ് റിയാസ്
Dec 23, 2024 08:45 AM | By akhilap

കോഴിക്കോട്: (truevisionnews.com) ഇരിങ്ങൽ സർഗാലയ കേന്ദ്രീകരിച്ച് മലബാറിൽ ടൂറിസംരംഗത്തു വൻ കുതിച്ചുചാട്ടമാണ് വരാനിരിക്കുന്നതെന്ന് ടൂറിസം, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.

കേരള ടൂറിസം വകുപ്പു നൽകിയ 95.34 കോടി രൂപയുടെ ‘സർഗാലയ ഗ്ലോബൽ ഗേറ്റ് വേ റ്റു മലബാർ കൾച്ചറൽ ക്രൂസിബിൾ’ പദ്ധതി കേന്ദ്രസർക്കാർ അംഗീകരിച്ചതായി മന്ത്രി അറിയിച്ചു.

പന്ത്രണ്ടാമത് സർഗാലയ അന്താരാഷ്ട്ര കലാ-കരകൗശലമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർഗാലയ ഇന്റർനാഷണൽ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് അവാർഡ് 2024 ആയ 700 ഡോളറും മെമെന്റോയും സർട്ടിഫിക്കറ്റും ബൾഗേറിയൻ കലാകാരി മഡ്ഡലീന പ്രട്രോവ ബോസ്ഹിലോവ അമിനും യൂത്ത് ക്രാഫ്റ്റ്പേഴ്സൺ അവാർഡായ 400 ഡോളറും മെമെന്റോയും സർട്ടിഫിക്കറ്റും ഇറാൻ സ്വദേശി ഫത്തേമെഹ് ആലിപ്പൂർ യൗസേഫിനും മന്ത്രി സമ്മാനിച്ചു.

സർഗാലയ വിപുലീകരണത്തിന്റെ അടുത്ത ഘട്ടത്തിലേക്കു നീങ്ങുകയാണെന്നു മന്ത്രി പറഞ്ഞു.

മലബാറിന്റെ സാംസ്കാരികാനുഭവങ്ങൾ മുഴുവൻ സർഗാലയയിൽ ഒരു കുടക്കീഴിൽ ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

നദികൾ, കടൽ, റോഡ് മാർഗങ്ങളിലൂടെയും ജൈവവൈവിദ്ധ്യം, കളരിപ്പയറ്റുപോലുള്ള ആയോധനകലകൾ തുടങ്ങി വ്യത്യസ്ത അനുഭവങ്ങളിലൂടെയുമുള്ള വിവിധ സർക്കീറ്റുകൾ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.

രുചിപ്പെരുമയാർന്ന ഭക്ഷണം, സാഹിത്യപൈതൃകം, അഡ്വഞ്ചർ തുടങ്ങിയവയെല്ലാം പ്രയോജനപ്പെടുത്തും.

ബേപ്പൂരിനെയും സർഗാലയയെയും കടൽമാർഗം യോട്ടുകൾ വഴി ബന്ധിക്കുന്ന പദ്ധതി ആലോചനയിലുണ്ട്. ഹെലികോപ്റ്ററുകൾ, സീ പ്ലെയിനുകൾ കാരവൻ എന്നിങ്ങനെ വിവിധയാത്രാമാർഗങ്ങൾ ഉപയോഗിച്ചും സാങ്കേതികവിദ്യ ഫലപ്രദമായി വിനിയോഗിച്ചും ലോകടൂറിസം ഭൂപടത്തിൽ സർഗാലയയ്ക്കും കോഴിക്കോടിനും സ്ഥാനമുറപ്പിക്കാൻ കഴിയും.

ഏറ്റവും സാധാരണക്കാരായ മനുഷ്യരാണ് വലിയ ടൂറിസം പദ്ധതികളുടെ ഗുണഭോക്താക്കൾ. കക്ഷിരാഷ്ട്രീയഭേദമെന്യേ മുഴുവൻ ജനവിഭാഗങ്ങളും യോജിച്ചു പ്രവർത്തിച്ചാൽ മാത്രമേ ഇത്തരം പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയൂവെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.

ലോകടൂറിസം ഭൂപടത്തിൽ സർഗാലയ ഇതിനകം തന്നെ അടയാളപ്പെട്ടുകഴിഞ്ഞെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച രാജ്യസഭാ എംപിയും ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്മായ പി. ടി. ഉഷ അഭിപ്രായപ്പെട്ടു.

ജിഐ ക്രാഫ്റ്റ് വില്ലേജുകളും പുസ്തകമേളയും വിവിധ സോണുകളും ഹാൻഡ് ക്രാഫ്റ്റ് സർവീസ് സെന്റർ അസിസ്റ്റന്റ് ഡയറക്ടർ ഡോ.സജി പ്രഭാകരൻ,വി കെ അബ്‌ദുറഹ്‌മാൻ, നബാർഡ് ഡിസ്ട്രിക്ട് ജനറൽ മാനേജർ രാകേഷ് വി, പയ്യോളി മുൻസിപ്പാലിറ്റി ഡെവലപ്മെന്റ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അഷ്‌റഫ് എന്നിവർ നിർവഹിച്ചു. ഊരാളുങ്കൽ ലേബർ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സർഗാലയ സീനിയർ ജനറൽ മാനേജർ ടി. കെ. രാജേഷ് എന്നിവർ ആശംസ നേർന്നു.

#Global #Gateway #Malabar #Cultural #Crucible #100 #crore #project #Sargalaya #Centre #Minister #MuhammadRiaz

Next TV

Related Stories
#Saragalayainternationalartsandcraftsfestival2024-25 | കേരള ടൂറിസത്തിനു അഭിമാനമായി സർഗാലയ അന്താരാഷ്ട്ര കലാകരകൗശല മേള സമാപിച്ചു

Jan 6, 2025 10:49 PM

#Saragalayainternationalartsandcraftsfestival2024-25 | കേരള ടൂറിസത്തിനു അഭിമാനമായി സർഗാലയ അന്താരാഷ്ട്ര കലാകരകൗശല മേള സമാപിച്ചു

സർഗാലയ 20 മുതൽ 06 വരെ സംഘടിപ്പിച്ച 12 മത് വാർഷിക കലാകരകൗശല മേള...

Read More >>
#Sargalayainternationalcraftsandartsfestival2024-25 | സർഗ്ഗാല അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് ഇന്ന് കൊടിയിറക്കം

Jan 6, 2025 11:12 AM

#Sargalayainternationalcraftsandartsfestival2024-25 | സർഗ്ഗാല അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് ഇന്ന് കൊടിയിറക്കം

കേരള വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്‌ഘാടനം...

Read More >>
#Sargalayainternationalartsandcraftfestival2024-25 | മാപ്പിളപ്പാട്ട് ഗായകൻ താജുദ്ധീനും സംഘവും അവതരിപ്പിക്കുന്ന 'ഖൽബാണ് ഫാത്തിമ'  ഇന്ന് സർഗാലയ വേദിയിൽ

Jan 5, 2025 02:35 PM

#Sargalayainternationalartsandcraftfestival2024-25 | മാപ്പിളപ്പാട്ട് ഗായകൻ താജുദ്ധീനും സംഘവും അവതരിപ്പിക്കുന്ന 'ഖൽബാണ് ഫാത്തിമ' ഇന്ന് സർഗാലയ വേദിയിൽ

ജനുവരി 6 വരെയുള്ള കലാ കരകൗശല മേളയിൽ എല്ലാ വൈകുന്നേരങ്ങളിലും കലാ-സാംസ്ക്കാരിക പരിപാടികൾ...

Read More >>
#Sargalayainternationalartsandcraftsfestival2024-25 | സർഗാലയ വേദിയിൽ നിഴലുകൾ കൊണ്ട് കഥ പറഞ്ഞ് പത്മശ്രീ രാമചന്ദ്രൻ പുലവർ

Jan 5, 2025 11:24 AM

#Sargalayainternationalartsandcraftsfestival2024-25 | സർഗാലയ വേദിയിൽ നിഴലുകൾ കൊണ്ട് കഥ പറഞ്ഞ് പത്മശ്രീ രാമചന്ദ്രൻ പുലവർ

തോൽപ്പാവക്കുത്തിലെ ഇതിഹാസമായ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ SIACF2024 പ്രത്യേകം തയ്യാറാക്കിയ ഫ്‌ളോട്ടിങ് സ്റ്റേജിലാണ് പരിപാടി...

Read More >>
#Sargalayainternationalartsandcraftsfestival2024-25 | കാലത്തിനതീതമായ ഈണങ്ങളൊരുക്കാൻ ഗസൽ സന്ധ്യയുമായി സർഗാലയ വേദിയിൽ നമൃത ഇന്ന്

Jan 3, 2025 02:30 PM

#Sargalayainternationalartsandcraftsfestival2024-25 | കാലത്തിനതീതമായ ഈണങ്ങളൊരുക്കാൻ ഗസൽ സന്ധ്യയുമായി സർഗാലയ വേദിയിൽ നമൃത ഇന്ന്

വൈകീട്ട് ആറിന് സർഗാലയയിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലോട്ടിങ് സ്റ്റേജിലാണ്...

Read More >>
Top Stories