#accident | വെന്തുരുകി ദാരുണാന്ത്യം; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, നൊമ്പരമായി ഗ്യാസ് ടാങ്കർ അപകടം

#accident |  വെന്തുരുകി ദാരുണാന്ത്യം; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, നൊമ്പരമായി ഗ്യാസ് ടാങ്കർ അപകടം
Dec 21, 2024 05:00 PM | By Susmitha Surendran

ജയ്പൂർ: (truevisionnews.com) രാജസ്ഥാനിലെ ജയ്പൂരിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന് പിന്നാലെ നടന്ന ദാരുണമായ സംഭവത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.

വെള്ളിയാഴ്ച പുലർച്ചെ ജയ്പൂർ-അജ്മീർ ഹൈവേയിൽ നടന്ന അപകടത്തിൽ ജയ്പൂരിലെ നാഷണൽ ബെയറിംഗ്സ് കമ്പനി ലിമിറ്റഡിലെ മോട്ടോർ മെക്കാനിക്കായ 32കാരനായ രാധേശ്യാം ചൗധരി എന്നായാൾ മരിച്ചിരുന്നു.

അപകടത്തിന് പിന്നാലെ നടന്ന സ്ഫോടനത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിക്കുന്നുണ്ട്.

അപകടത്തിന് പിന്നാലെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രാധേശ്യാമിന്റെ ശരീരത്തിലേയ്ക്ക് തീ ആളിപ്പടർന്നിരുന്നു. ഇതോടെ സഹായം അഭ്യർത്ഥിച്ച് രാധേശ്യാം നടന്നു. കാലിലും തീ പടർന്നതോടെ നടക്കാൻ കഴിയാതെ യുവാവ് നിസഹായനായി.

രാധേശ്യാം ചൗധരിയുടെ സ​ഹോദരൻ അഖേറാം പുലർച്ചെ 5.50ഓടെയാണ് അനിയൻ അപകടത്തിലാണെന്ന വിവരം അജ്ഞാതന്റെ ഫോൺ കോളിലൂടെ അറിയുന്നത്. അഖേറാം അപകട മേഖലയിലെത്തിയപ്പോൾ സഹോദരൻ റോഡിൽ കിടന്ന് മരണത്തോട് മല്ലിടുന്ന കാഴ്ചയാണ് കണ്ടത്.

ശരീരത്തിൽ ആളിപ്പടർന്ന തീയുമായി രാധേശ്യാം 600 മീറ്ററോളം നടന്നെന്ന് ദൃക്സാക്ഷികൾ തന്നോട് പറഞ്ഞതായി അഖേറാം പിന്നീട് വെളിപ്പെടുത്തി. സഹായിക്കേണ്ടതിന് പകരം സമീപത്തുണ്ടായിരുന്ന മിക്കവരും വീഡിയോ പകർത്തുകയായിരുന്നുവെന്നും അഖേറാം പറഞ്ഞു.

ഗതാഗതക്കുരുക്ക് കാരണം ആംബുലൻസ് വരാൻ വൈകുമെന്ന് മനസ്സിലാക്കിയ അഖേറാമും മറ്റ് ചിലരും ചേർന്ന് രാധേശ്യാമിനെ കാറിൽ ആശുപത്രിയിലെത്തിക്കാൻ തീരുമാനിച്ചു.

ആശുപത്രിയിലേയ്ക്ക് പോകുമ്പോൾ രാധേശ്യാമിന് ബോധമുണ്ടായിരുന്നുവെന്ന് അഖേറാം പറഞ്ഞു. കഠിനമായ വേദനയ്ക്കിടയിലും തന്നെ ഈ വിവരം അറിയിക്കാൻ കഴിയുന്ന ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചാണ് രാധേശ്യാം നടന്നതെന്നും അപകടത്തിന് മുമ്പ് ഭൂമി കുലുങ്ങുന്നത് പോലെ തോന്നിയെന്നും പിന്നീട് തീ ജ്വാലകൾ മാത്രമാണ് കണ്ടതെന്നും രാധേശ്യാം പറഞ്ഞതായി അഖേറാം കൂട്ടിച്ചേർത്തു.

85 ശതമാനം പൊള്ളലേറ്റ രാധേശ്യാമിനെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

#Information #coming #out #about #tragic #incident #happened #after #gas #tanker #explosion #accident.

Next TV

Related Stories
#iphone | അതിനി ദൈവത്തിൻ്റേത്; ഭണ്ഡാരത്തിൽ വീണ ഐഫോൺ തിരികെ നൽകാൻ വിസമ്മതിച്ച്‌  ക്ഷേത്ര ഭാരവാഹികൾ

Dec 21, 2024 09:12 PM

#iphone | അതിനി ദൈവത്തിൻ്റേത്; ഭണ്ഡാരത്തിൽ വീണ ഐഫോൺ തിരികെ നൽകാൻ വിസമ്മതിച്ച്‌ ക്ഷേത്ര ഭാരവാഹികൾ

ഇവരുടെ ഇടപെടലിൽ ഭണ്ഡാരപ്പെട്ടി തുറക്കാൻ നിർദേശം ലഭിച്ചു. വെള്ളിയാഴ്ച ക്ഷേത്ര ഭാരവാഹികൾ ഭണ്ഡാരം തുറന്നു....

Read More >>
#MurderAttempt | 22 കാരിയായ വിദ്യാർത്ഥിനിയെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം; സുഹൃത്ത് കസ്റ്റഡിയിൽ

Dec 21, 2024 08:41 PM

#MurderAttempt | 22 കാരിയായ വിദ്യാർത്ഥിനിയെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം; സുഹൃത്ത് കസ്റ്റഡിയിൽ

രണ്ടുപേരും തിരിച്ചുപോകുന്നതിനെ ചൊല്ലി തർക്കമുണ്ടായി. ഒടുവിൽ വിദ്യാർഥിനിയെ ഫുർഖാൻ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന്...

Read More >>
#arrest | പ്രണയം നടിച്ച് നഗ്ന ദൃശ്യം പകർത്തി, യുവതിയെ ബലാത്സംഗം ചെയ്ത് ഭീഷണി; ഒടുവിൽ പ്രതി പിടിയിൽ

Dec 21, 2024 07:51 PM

#arrest | പ്രണയം നടിച്ച് നഗ്ന ദൃശ്യം പകർത്തി, യുവതിയെ ബലാത്സംഗം ചെയ്ത് ഭീഷണി; ഒടുവിൽ പ്രതി പിടിയിൽ

തനിക്കെതിരെ പൊലീസ് കേസെടുത്തത് അറിഞ്ഞതോടെ കുൽദീപ് ദില്ലിയിൽ നിന്നും മുങ്ങി....

Read More >>
#suicide  |  വിദ്യാർഥികൾ സ്കൂളിലെത്തിയപ്പോൾ അടിച്ചുപൂസായി ഹെഡ് മാസ്റ്റർ, നാണക്കേട് ഭയന്ന് ആത്മഹത്യ

Dec 21, 2024 07:46 PM

#suicide | വിദ്യാർഥികൾ സ്കൂളിലെത്തിയപ്പോൾ അടിച്ചുപൂസായി ഹെഡ് മാസ്റ്റർ, നാണക്കേട് ഭയന്ന് ആത്മഹത്യ

ഇയാളുടെ പെരുമാറ്റത്തിൽ പരിഭ്രാന്തരായ വിദ്യാർഥികൾ സംഭവം മാതാപിതാക്കളോട്...

Read More >>
#death | 'മരണാനന്തര ചടങ്ങിൽ പാട്ടും ഡാൻസും ആഘോഷവും വേണം'; വയോധികയുടെ ആഗ്രഹം സഫലമാക്കി കുടുംബം

Dec 21, 2024 02:15 PM

#death | 'മരണാനന്തര ചടങ്ങിൽ പാട്ടും ഡാൻസും ആഘോഷവും വേണം'; വയോധികയുടെ ആഗ്രഹം സഫലമാക്കി കുടുംബം

മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മരണനാന്തര ചടങ്ങുകള്‍ പാട്ടും ഡാന്‍സുമൊക്കെയായി കളറാക്കണമെന്ന ആഗ്രഹം നാഗമ്മാള്‍ കുടുംബത്തെ...

Read More >>
Top Stories

Entertainment News