#death | 'മരണാനന്തര ചടങ്ങിൽ പാട്ടും ഡാൻസും ആഘോഷവും വേണം'; വയോധികയുടെ ആഗ്രഹം സഫലമാക്കി കുടുംബം

#death | 'മരണാനന്തര ചടങ്ങിൽ പാട്ടും ഡാൻസും ആഘോഷവും വേണം'; വയോധികയുടെ ആഗ്രഹം സഫലമാക്കി കുടുംബം
Dec 21, 2024 02:15 PM | By Susmitha Surendran

(truevisionnews.com) പ്രിയപ്പെട്ട ഒരാള്‍ വേര്‍പിരിഞ്ഞതിന്റെ വേദനയായിരിക്കും മരണാനന്തര ചടങ്ങുകളിൽ നിറഞ്ഞുനിൽക്കുക. അതുകൊണ്ടുതന്നെ ആഘോഷങ്ങളേക്കുറിച്ചൊന്നും ആ സമയത്ത് ആർക്കും ആലോചിക്കാൻ പോലുമാകില്ല.

എന്നാൽ, മരിച്ചയാൾക്ക് ആഘോഷപൂർണമായ ഒരു മരണാനന്തര ചടങ്ങാണ് ഇഷ്ടമെങ്കിലോ? തമിഴ്‌നാട്ടിലെ മധുര ജില്ലയിൽ മരണാനന്തര ചടങ്ങ് ആഘോഷപൂർവം കൊണ്ടാടിയതിന്‍റെ വാർത്തയാണ് കൗതുകം ജനിപ്പിക്കുന്നത്.

96-കാരിയും ഉസലംപെട്ടി സ്വദേശിയുമായ നാഗമ്മാളിന്റെ മരണനാന്തര ചടങ്ങുകളാണ് ബന്ധുക്കള്‍ ചേര്‍ന്ന് ആഘോഷമാക്കിയത്. നാഗമ്മാളിന്റെ തന്നെ ആഗ്രഹപ്രകാരമായിരുന്നു ഇത്.

മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മരണനാന്തര ചടങ്ങുകള്‍ പാട്ടും ഡാന്‍സുമൊക്കെയായി കളറാക്കണമെന്ന ആഗ്രഹം നാഗമ്മാള്‍ കുടുംബത്തെ അറിയിച്ചത്. ദിവസങ്ങൾക്കുള്ളിൽ നാഗമ്മാൾ മരിക്കുകയും ചെയ്തു.

തുടർന്ന് മരണാനന്തര ചടങ്ങുകള്‍ പാട്ടും നൃത്തവുമൊക്കെയായി ബന്ധുക്കള്‍ ആഘോഷിക്കുകയായിരുന്നു. സ്ത്രീകള്‍ നാടോടിനൃത്തമായ കുമ്മിയാണ് അവതരിപ്പിച്ചത്.

കുടുംബത്തിലെ പ്രായം കുറഞ്ഞ അംഗങ്ങളും അവരുടേതായ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഗ്രാമത്തിലെ മറ്റു കുടുംബങ്ങളിൽനിന്നുള്ളവരും ചടങ്ങില്‍ പങ്കാളികളായി. കലാപരിപാടികള്‍ക്ക് ശേഷം ശോകഗാനങ്ങൾ കേള്‍പ്പിച്ചു. അങ്ങനെ പ്രിയപ്പെട്ട നാഗമ്മാളിനെ അവര്‍ സന്തോഷത്തോടെ പറഞ്ഞയച്ചു.

അമ്പലത്തിലെ പൂജാരിയായ പരമാതദേവറാണ് നാഗമ്മാളിന്റെ ഭര്‍ത്താവ്. രണ്ട് ആണ്‍മക്കളും നാല് പെണ്‍മക്കളും പേരക്കുട്ടികളും അടങ്ങുന്നതാണ് നാഗമ്മാളിന്റെ കുടുംബം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു നാഗമ്മാളിന്റെ അന്ത്യം.

#post #death #ceremony #requires #song #dance #celebration #family #fulfilled #old #man's #wish

Next TV

Related Stories
#arrest | പ്രണയം നടിച്ച് നഗ്ന ദൃശ്യം പകർത്തി, യുവതിയെ ബലാത്സംഗം ചെയ്ത് ഭീഷണി; ഒടുവിൽ പ്രതി പിടിയിൽ

Dec 21, 2024 07:51 PM

#arrest | പ്രണയം നടിച്ച് നഗ്ന ദൃശ്യം പകർത്തി, യുവതിയെ ബലാത്സംഗം ചെയ്ത് ഭീഷണി; ഒടുവിൽ പ്രതി പിടിയിൽ

തനിക്കെതിരെ പൊലീസ് കേസെടുത്തത് അറിഞ്ഞതോടെ കുൽദീപ് ദില്ലിയിൽ നിന്നും മുങ്ങി....

Read More >>
#suicide  |  വിദ്യാർഥികൾ സ്കൂളിലെത്തിയപ്പോൾ അടിച്ചുപൂസായി ഹെഡ് മാസ്റ്റർ, നാണക്കേട് ഭയന്ന് ആത്മഹത്യ

Dec 21, 2024 07:46 PM

#suicide | വിദ്യാർഥികൾ സ്കൂളിലെത്തിയപ്പോൾ അടിച്ചുപൂസായി ഹെഡ് മാസ്റ്റർ, നാണക്കേട് ഭയന്ന് ആത്മഹത്യ

ഇയാളുടെ പെരുമാറ്റത്തിൽ പരിഭ്രാന്തരായ വിദ്യാർഥികൾ സംഭവം മാതാപിതാക്കളോട്...

Read More >>
#accident |  വെന്തുരുകി ദാരുണാന്ത്യം; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, നൊമ്പരമായി ഗ്യാസ് ടാങ്കർ അപകടം

Dec 21, 2024 05:00 PM

#accident | വെന്തുരുകി ദാരുണാന്ത്യം; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, നൊമ്പരമായി ഗ്യാസ് ടാങ്കർ അപകടം

അപകടത്തിന് പിന്നാലെ നടന്ന സ്ഫോടനത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ...

Read More >>
#attack | 32കാരിയെ നഗ്നയാക്കി സ്വകാര്യ ഭാഗങ്ങളിൽ മുളക് അരച്ച് തേച്ചു, ഭർതൃ മാതാപിതാക്കളുടെ ക്രൂരത കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്ന് ആരോപിച്ച്

Dec 21, 2024 01:54 PM

#attack | 32കാരിയെ നഗ്നയാക്കി സ്വകാര്യ ഭാഗങ്ങളിൽ മുളക് അരച്ച് തേച്ചു, ഭർതൃ മാതാപിതാക്കളുടെ ക്രൂരത കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്ന് ആരോപിച്ച്

ധ്യപ്രദേശിലെ രാജ്ഗഡ് ജില്ലിയിലാണ് സംഭവം. ആശാവർക്കർ കൂടിയായ 32കാരിയാണ് ഭർത്താവിന്റെ മാതാപിതാക്കളിൽ നിന്ന് ക്രൂരമായി...

Read More >>
Top Stories










Entertainment News