തിരുവനന്തപുരം : (truevisionnews.com) മുണ്ടക്കൈ പുനരധിവാസം ചർച്ച ചെയ്യനായി ഞായറാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേരും. സ്ഥലമേറ്റെടുക്കലിലും വീടുകളുടെ നിർമ്മാണത്തിലും അന്തിമ തീരുമാനം ഉണ്ടാകും.
നിർമാണം എങ്ങനെയാകണമെന്നത് സംബന്ധിച്ചടക്കം ചർച്ച ചെയ്യും. വൈകീട്ട് മൂന്നരയ്ക്ക് ഓൺലൈനായിട്ടാണ് യോഗം. വീട് നിർമാണത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ യോഗവും സർക്കാർ ഉടൻ വിളിക്കും.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട് ടൗൺഷിപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടിക കഴിഞ്ഞദിവസം സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു.
388 കുടുംബങ്ങളാണ് ആദ്യപട്ടികയിലുള്ളത്. ആക്ഷേപങ്ങളുള്ളവർക്ക് 15 ദിവസത്തിനുള്ളിൽ പരാതി നൽകാം.
#special #cabinet #meeting #held #Sunday #discuss #Mundakkai #rehabilitation.