തൃശ്ശൂർ: ( www.truevisionnews.com) ലോഡ്ജ് ഉടമയെ കബളിപ്പിച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത് മുങ്ങിയ ലോഡ്ജ് ജീവനക്കാരൻ അറസ്റ്റിൽ.
ഗുരുവായൂർ വടക്കേ നടയിലുള്ള സ്വകാര്യ ലോഡ്ജിലെ റിഷഷനിസ്റ്റ് സന്ദീപ് ടി ചന്ദ്രനെ (35) ആണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തത്.
രസീതിൽ കൃത്രിമം കാണിച്ചാണ് പ്രതി പണം തട്ടിയെടുത്തത്. ചാവക്കാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.
#cheated #owner #lost #about #one #half #lakh #rupees #Lodge #employee #arrested