#arrest | പ്രണയം നടിച്ച് നഗ്ന ദൃശ്യം പകർത്തി, യുവതിയെ ബലാത്സംഗം ചെയ്ത് ഭീഷണി; ഒടുവിൽ പ്രതി പിടിയിൽ

#arrest | പ്രണയം നടിച്ച് നഗ്ന ദൃശ്യം പകർത്തി, യുവതിയെ ബലാത്സംഗം ചെയ്ത് ഭീഷണി; ഒടുവിൽ പ്രതി പിടിയിൽ
Dec 21, 2024 07:51 PM | By Susmitha Surendran

ദില്ലി : (truevisionnews.com) പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ യുവാവിനെ പിന്തുടർന്ന് പിടികൂടി പൊലീസ്.

ദില്ലിയിൽ ഒരുമിച്ച് ജോലി ചെയ്യുന്ന യുവതിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയായ 25 കാരൻ കുൽദീപിനെയാണ് പൊലീസ് 1500 കിലോമീറ്ററോളം പിന്തുടർന്ന് പിടികൂടിയത്.

എൻആർ-ഐ ക്രൈംബ്രാഞ്ച് സംഘം ഗുജറാത്തിലെ സൂറത്തിൽ ഒളിവിൽ താമസിച്ചിരുന്ന സ്ഥലത്തെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ദില്ലി ബഗ്‌വാൻ പുരയിൽ ജോലി ചെയ്യുന്നതിനിടെയാണ് കുൽദീപ് പരാതിക്കാരിയായ യുവതിയുമായി അടുപ്പത്തിലാകുന്നത്. കുൽദീപ് സഹപ്രവർത്തകയായ പെൺകുട്ടിയുമായി സൗഹൃദത്തിലായി.

പിന്നീട് പ്രണയം നടിച്ച് യുവതിയെ പലതവണ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. ലഹരി വസ്തുക്കൾ നൽകി മയക്കി പ്രതി യുവതിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.

പിന്നീട് ഈ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി കൂടുതൽ ശാരീരികബന്ധത്തിന് നിർബന്ധിച്ചു. ഇതോടെയാണ് യുവതി താൻ ചതിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞത്.

ഇതോടെ യുവതി ബാദ്‌ലി പൊലീസിൽ പരാതി നൽകി. തനിക്കെതിരെ പൊലീസ് കേസെടുത്തത് അറിഞ്ഞതോടെ കുൽദീപ് ദില്ലിയിൽ നിന്നും മുങ്ങി. അന്നുമുതൽ പൊലീസ് പ്രതിക്കായി അന്വഷണം നടത്തി വരികയായിരുന്നു.

ഡിസംബർ പതിനാറാം തീയതിയാണ് അന്വേഷണ സംഘത്തിന് പ്രതി ഗുജറാത്തിലെ സൂറത്തിൽ ഒളിവിൽ കഴിയുന്ന വിവരം ലഭിച്ചത്. ഇതോടെ അന്വേഷണ സംഘം സൂറത്തിലെത്തി. ഗുജറാത്ത് പൊലീസിന്‍റെ സഹായത്തോടെ ജയ് അംബേ നഗറിൽ താമസിച്ചിരുന്ന വീട്ടിൽ നിന്നും കുൽദീപിനെ പിടികൂടുകയായിരുന്നു.

ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലക്കാരനാണ് പ്രതിയായ കുൽദീപെന്ന് ദില്ലി പൊലീസ് പറഞ്ഞു. എട്ടാം ക്ലാസ് വരെ പഠിച്ചിട്ടുള്ള ഇയാൾ കഴിഞ്ഞ 6 വർഷമായി ദില്ലിയിലെ ബവാനയിലാണ് ഇയാൾ താമസിച്ചിരുന്നത്.

ഇവിടെ ഒരു ഫാക്ടറിയിൽ വെൽഡറായി ജോലി ചെയ്തുവരുമ്പാഴാണ് യുവതിയുമായി അടുപ്പത്തിലായത്. കുൽദീപിന്‍റെ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.

#young #man #who #went #run #after #torturing #young #woman #pretending #love #arrested #police.

Next TV

Related Stories
#iphone | അതിനി ദൈവത്തിൻ്റേത്; ഭണ്ഡാരത്തിൽ വീണ ഐഫോൺ തിരികെ നൽകാൻ വിസമ്മതിച്ച്‌  ക്ഷേത്ര ഭാരവാഹികൾ

Dec 21, 2024 09:12 PM

#iphone | അതിനി ദൈവത്തിൻ്റേത്; ഭണ്ഡാരത്തിൽ വീണ ഐഫോൺ തിരികെ നൽകാൻ വിസമ്മതിച്ച്‌ ക്ഷേത്ര ഭാരവാഹികൾ

ഇവരുടെ ഇടപെടലിൽ ഭണ്ഡാരപ്പെട്ടി തുറക്കാൻ നിർദേശം ലഭിച്ചു. വെള്ളിയാഴ്ച ക്ഷേത്ര ഭാരവാഹികൾ ഭണ്ഡാരം തുറന്നു....

Read More >>
#MurderAttempt | 22 കാരിയായ വിദ്യാർത്ഥിനിയെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം; സുഹൃത്ത് കസ്റ്റഡിയിൽ

Dec 21, 2024 08:41 PM

#MurderAttempt | 22 കാരിയായ വിദ്യാർത്ഥിനിയെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം; സുഹൃത്ത് കസ്റ്റഡിയിൽ

രണ്ടുപേരും തിരിച്ചുപോകുന്നതിനെ ചൊല്ലി തർക്കമുണ്ടായി. ഒടുവിൽ വിദ്യാർഥിനിയെ ഫുർഖാൻ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന്...

Read More >>
#suicide  |  വിദ്യാർഥികൾ സ്കൂളിലെത്തിയപ്പോൾ അടിച്ചുപൂസായി ഹെഡ് മാസ്റ്റർ, നാണക്കേട് ഭയന്ന് ആത്മഹത്യ

Dec 21, 2024 07:46 PM

#suicide | വിദ്യാർഥികൾ സ്കൂളിലെത്തിയപ്പോൾ അടിച്ചുപൂസായി ഹെഡ് മാസ്റ്റർ, നാണക്കേട് ഭയന്ന് ആത്മഹത്യ

ഇയാളുടെ പെരുമാറ്റത്തിൽ പരിഭ്രാന്തരായ വിദ്യാർഥികൾ സംഭവം മാതാപിതാക്കളോട്...

Read More >>
#accident |  വെന്തുരുകി ദാരുണാന്ത്യം; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, നൊമ്പരമായി ഗ്യാസ് ടാങ്കർ അപകടം

Dec 21, 2024 05:00 PM

#accident | വെന്തുരുകി ദാരുണാന്ത്യം; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, നൊമ്പരമായി ഗ്യാസ് ടാങ്കർ അപകടം

അപകടത്തിന് പിന്നാലെ നടന്ന സ്ഫോടനത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ...

Read More >>
#death | 'മരണാനന്തര ചടങ്ങിൽ പാട്ടും ഡാൻസും ആഘോഷവും വേണം'; വയോധികയുടെ ആഗ്രഹം സഫലമാക്കി കുടുംബം

Dec 21, 2024 02:15 PM

#death | 'മരണാനന്തര ചടങ്ങിൽ പാട്ടും ഡാൻസും ആഘോഷവും വേണം'; വയോധികയുടെ ആഗ്രഹം സഫലമാക്കി കുടുംബം

മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മരണനാന്തര ചടങ്ങുകള്‍ പാട്ടും ഡാന്‍സുമൊക്കെയായി കളറാക്കണമെന്ന ആഗ്രഹം നാഗമ്മാള്‍ കുടുംബത്തെ...

Read More >>
Top Stories