ഇടുക്കി: ( www.truevisionnews.com ) ഇടുക്കി മുട്ടത്ത് രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. മുരിക്കാശേരി സ്വദേശി ഡോണൽ ഷാജി, കൊല്ലം തലവൂർ സ്വദേശി അക്സ റെജി എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകിട്ട് 7 മണിയോടു കൂടിയായിരുന്നു അപകടം. അരുവിക്കുത്ത് വെള്ളച്ചാട്ടത്തിലായിരുന്നു അപകടമുണ്ടായത്. ഇരുവരും മുട്ടം എഞ്ചിനീയറിംഗ് കോളജിലെ വിദ്യാർഥികളാണ്.
കോളജിൽനിന്ന് 5 കിലോമീറ്റർ അകലെയാണ് അരുവിക്കുത്ത് വെള്ളച്ചാട്ടം. എങ്ങനെയാണ് ഇവർ വെള്ളച്ചാട്ടത്തിലേക്ക് വീണതെന്ന് വ്യക്തമല്ല. തൊടുപുഴയിൽ നിന്നുള്ള അഗ്നിരക്ഷാ സംഘമെത്തിയാണ് രണ്ട് മൃതദേഹങ്ങളും പുറത്തെടുത്തത്.
#Two #students #engineering #college #drowned #Aruvikkuth #waterfall