തിരുവനന്തപുരം: ക്രിസ്മസ്, പുതുവര്‍ഷ അവധിക്കാല യാത്രയ്ക്ക് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ.
സ്പെഷ്യല്‍ ട്രെയിനുകള്‍ കേരളത്തിലേക്കും കേരളത്തില്‍നിന്നും പുറത്തേക്കും സര്‍വീസ് നടത്തും.
ക്രിസ്മസ് പ്രമാണിച്ച് വിവിധ റെയില്‍വേ സോണുകളിലായി 149 സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തും.
കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്റെ അഭ്യര്‍ഥന മാനിച്ചാണ് പ്രത്യേക സര്‍വീസുകള്‍ അനുവദിച്ചിരിക്കുന്നത് എന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
സ്പെഷ്യല്‍ ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് 22 ഞായര്‍ രാവിലെ എട്ടുമണി മുതല്‍ ആരംഭിക്കും എന്ന് ദക്ഷിണ റെയില്‍വേ വിഭാഗം അറിയിച്ചു.
ക്രിസ്മസ് പ്രമാണിച്ച് യശ്വന്ത്പുരില്‍നിന്നും മംഗലാപുരം വരെയും തിരിച്ചുമുള്ള രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും എന്ന് തെക്ക്-പടിഞ്ഞാറന്‍ റെയില്‍വേ വിഭാഗം അറിയിച്ചു.
20 കോച്ചുകള്‍ അടങ്ങുന്നതാണ് ഈ സ്പെഷ്യല്‍ ട്രെയിനുകള്‍.
#Railways #sanctioned #special #trains #Kerala #Christmas #New #Year #holiday #travel