#Arrested | ഗുജറാത്തിൽ പത്തുവയസ്സുകാരിയെ ബലാത്സംഗം ചെയ്‌തു, സ്വകാര്യ ഭാഗത്ത് മുറിവേൽപ്പിച്ചു, 36 ക്കാരൻ അറസ്റ്റിൽ

 #Arrested | ഗുജറാത്തിൽ പത്തുവയസ്സുകാരിയെ ബലാത്സംഗം ചെയ്‌തു, സ്വകാര്യ ഭാഗത്ത്  മുറിവേൽപ്പിച്ചു, 36 ക്കാരൻ അറസ്റ്റിൽ
Dec 19, 2024 09:35 AM | By akhilap

അഹമ്മദാബാദ്: (truevisionnews.com) ഗുജറാത്തിൽ പത്തുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത അയൽവാസിയായ 36 ക്കാരൻ യുവാവ് അറസ്റ്റിൽ.

ബറൂച്ചിലെ ജഗാഡിയ ഇൻഡസ്ട്രിയൽ ഏരിയയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. 10 വയസുകാരിയെ പീഡിപ്പിച്ച ജാർഖണ്ഡ് സ്വദേശിയായ വിജയ് പാസ്വാൻ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ച യുവാവ് ജനനേന്ദ്രിയത്തിൽ ഇരുമ്പ് കമ്പി കൊണ്ട് മുറിവേൽപ്പിച്ചതായും പരാതിയിൽ പറയുന്നു. അയൽവാസിയായ പെൺകുട്ടിയയാണ് ഇയാൾ ക്രൂര പീഡനത്തിനരയാക്കിയത്.

വീടിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പ്രതി ബലമായി പിടിച്ച് കൊണ്ട് ആളൊളിഞ്ഞ പ്രദേശത്തെ കൊണ്ടുപോയി. ഇവിടെ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ജനനേന്ദ്രിയത്തിൽ മുറിവേറ്റ പെൺകുട്ടി പിന്നീട് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ അമ്മയാണ് മകളെ ആദ്യം കണ്ടെത്തുന്നത്. പിന്നീട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റതായി പൊലീസ് പറഞ്ഞു.

10 വയസുകാരിയെ ബറൂച്ചിലെ സിവിൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഗുരുതര പരിക്കേറ്റതിനാൽ ശസ്ത്രക്രിയ നടത്തേണ്ടിവന്നതയും, കുട്ടിയെ വഡോദരയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് വ്യക്തമാക്കി.

#10 #year #old #girl #raped #genital #mutilated #36 #arrested

Next TV

Related Stories
 #SupremeCourt | ദേവസ്വങ്ങള്‍ക്ക് ആശ്വാസം; ആന എഴുന്നള്ളിപ്പ് നിയന്ത്രണം, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി

Dec 19, 2024 01:13 PM

#SupremeCourt | ദേവസ്വങ്ങള്‍ക്ക് ആശ്വാസം; ആന എഴുന്നള്ളിപ്പ് നിയന്ത്രണം, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി

ഉത്സവങ്ങള്‍ക്കുള്ള ആന എഴുന്നള്ളത്ത് അനിവാര്യമായ മതാചാരമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ...

Read More >>
#boataccident | ബോട്ട് അപകടം; മലയാളി കുടുംബം സുരക്ഷിതർ, 6 വയസുകാരനെ  കുടുംബത്തിനൊപ്പം വിട്ടു

Dec 19, 2024 12:37 PM

#boataccident | ബോട്ട് അപകടം; മലയാളി കുടുംബം സുരക്ഷിതർ, 6 വയസുകാരനെ കുടുംബത്തിനൊപ്പം വിട്ടു

പത്തനംതിട്ട സ്വദേശികളായ മാത്യു ജോർജ്, നിഷ മാത്യു ജോർജ് എന്നിവരാണ് സുരക്ഷിതരാണെന്ന ആശ്വാസകരമായ വിവരം പുറത്തുവന്നിരിക്കുന്നത്....

Read More >>
#leopard | തമിഴ്‌നാട്ടിൽ യുവതിയെ പുലി കടിച്ചുകൊന്നു

Dec 19, 2024 12:00 PM

#leopard | തമിഴ്‌നാട്ടിൽ യുവതിയെ പുലി കടിച്ചുകൊന്നു

22 വയസുള്ള അഞ്ജലിയാണ് കൊല്ലപ്പെട്ടത്. പശുവിനെ തീറ്റാൻ പ്രദേശത്തെ കുറ്റിക്കാട്ടിൽ...

Read More >>
#protest | ‘അമിത് ഷാ രാജിവയ്ക്കണം’: നീലവസ്ത്രം ധരിച്ച് പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം

Dec 19, 2024 11:31 AM

#protest | ‘അമിത് ഷാ രാജിവയ്ക്കണം’: നീലവസ്ത്രം ധരിച്ച് പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം

അമിത് ഷാ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിന് പുറത്തു പ്രതിപക്ഷം പ്രതിഷേധ പ്രകടനം...

Read More >>
#accident |  കാർ ട്രക്കുമായി കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം,  ട്രക്ക് ഡ്രൈവർ കസ്റ്റഡിയിൽ

Dec 19, 2024 10:50 AM

#accident | കാർ ട്രക്കുമായി കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം, ട്രക്ക് ഡ്രൈവർ കസ്റ്റഡിയിൽ

മരിച്ചവരിൽ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഒരു പുരുഷനും ഉൾപ്പെടുന്നുവെന്നാണ് വിവരം....

Read More >>
#Mumbaiboataccident | മുംബൈ ബോട്ട് അപകടം; കാണാതായവരിൽ മലയാളി കുടുംബവും, മാതാപിതാക്കളെ കാണാനില്ലെന്ന് ആറ്  വയസുകാരൻ

Dec 19, 2024 09:15 AM

#Mumbaiboataccident | മുംബൈ ബോട്ട് അപകടം; കാണാതായവരിൽ മലയാളി കുടുംബവും, മാതാപിതാക്കളെ കാണാനില്ലെന്ന് ആറ് വയസുകാരൻ

യാത്രയിൽ മാതാപിതാക്കൾ ഒപ്പം ഉണ്ടായിരുന്നെന്ന് കുട്ടി പൊലീസിനോട്...

Read More >>
Top Stories