#IFFK2024 | നാളെ കൊടിയിറങ്ങും; 'അടുത്ത തവണ ക്യൂ നിന്ന് വലയേണ്ട' : ഐഎഫ്എഫ്കെയില്‍ പുതിയ സംവിധാനം ഒരുക്കുമെന്ന് പ്രേം കുമാര്‍

#IFFK2024 | നാളെ കൊടിയിറങ്ങും; 'അടുത്ത തവണ ക്യൂ നിന്ന് വലയേണ്ട' : ഐഎഫ്എഫ്കെയില്‍ പുതിയ സംവിധാനം ഒരുക്കുമെന്ന് പ്രേം കുമാര്‍
Dec 19, 2024 01:08 PM | By VIPIN P V

തിരുവന്തപുരം: ( www.truevisionnews.com ) 29മത് കേരള രാജ്യാന്തര ചലച്ചിത്ര മേള അതിന്‍റെ അവസാനത്തോട് അടുക്കുകയാണ്. ഇത്തവണ മികച്ച ചലച്ചിത്രങ്ങളാണ് ഐഎഫ്എഫ്കെയില്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയത്.

എന്നാല്‍ ഡെലിഗേറ്റുകള്‍ അടക്കം ചില പരാതികള്‍ ഉയര്‍ത്തിയിരുന്നു. അതില്‍ പ്രധാന കാര്യം ചില പ്രധാന ചിത്രങ്ങള്‍ക്കുള്ള നീണ്ട ക്യൂവാണ്.

ഇപ്പോള്‍ റിസര്‍വേഷന്‍ സിസ്റ്റത്തിലാണ് ഐഎഫ്എഫ്കെയിലെ ഷോകള്‍ നടക്കുന്നത്. ഷോയ്ക്ക് ഒരു ദിവസം മുന്‍പ് രാവിലെ എട്ടുമണിക്കാണ് റിസര്‍വേഷന്‍ ആരംഭിക്കുക.

70 ശതമാനം സീറ്റ് റിസര്‍വേഷന് എന്നാണ് ചലച്ചിത്ര അക്കാദമി അറിയിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള 30 ശതമാനം റിസര്‍വേഷന്‍ ഇല്ലാത്തവര്‍ക്ക് നല്‍കും. എന്നാല്‍ ഇത്തരത്തില്‍ എത്തുന്നവരുടെ ക്യൂ പലപ്പോഴും വലുതാണ്.

ഇത്തരം വലിയ ക്യൂവില്‍ നില്‍ക്കുന്ന പലരും മണിക്കൂറുകളോളും വെയിലിലും നിന്നിട്ടും പിന്നീട് പടം കാണാന്‍ അവസരം കിട്ടുന്നില്ലെന്ന് പരാതി പറയുന്നുണ്ട്.

ഇതിന് പരിഹാരമായി തീയറ്ററിന് മുന്നില്‍ തീയറ്ററില്‍ ബാക്കി എത്ര സീറ്റ് ഉണ്ടാകും എന്ന് അറിയിച്ചാല്‍ അത് ഗുണകരമാകും എന്നും അവസാന നിമിഷ ക്യൂ ഒഴിവാക്കാം എന്നുമാണ് പലരും പറഞ്ഞത്.

ഇതിനോട് അനുകൂലമായാണ് ചലച്ചിത്ര അക്കാദമിയും പ്രതികരിക്കുന്നത്.

"വളരെ സ്വാഗതാര്‍ഹമായി ഒരു നിര്‍ദേശമാണ് ഇത്. ഇപ്പോഴത്തെ മേള അവസാനിക്കാന്‍ ഇരിക്കെ ഇത് നടപ്പിലാക്കുക പ്രയോഗികമല്ല. എന്നാല്‍ ഭാവിയില്‍ മേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി അത് നടപ്പിലാക്കാം.

വരും വര്‍ഷങ്ങളില്‍ അത് ചെയ്യാന്‍ സാധിക്കും. ടെക്നോളജി ഉപയോഗപ്പെടുത്തി ഇത് സാധ്യമാക്കാം. തീയറ്ററിന് മുന്നിലെ നീണ്ട ക്യൂവും കാത്തിരിപ്പും ഒരു പരിധിവരെ ഇത് മൂലം കുറയ്ക്കാന്‍ സാധിക്കും.

അത് വരും വര്‍ഷത്തില്‍ ചലച്ചിത്ര മേള സംഘാടനത്തില്‍ ഉപയോഗിക്കും" - പ്രേം കുമാര്‍ പ്രതികരിച്ചു.

#Tomorrow #flag #down #Next #time #bothered #queue PremKumar #says #new #system #prepared #IFFK

Next TV

Related Stories
#IFFK2024 | ചിത്രപ്പകിട്ടുമായി മേളയുടെ ഏഴാം ദിനം; ഭ്രമയുഗം, ഫയർ, അവെർനോ എന്നിവയുടെ പ്രദർശനം ഇന്ന്

Dec 19, 2024 10:22 AM

#IFFK2024 | ചിത്രപ്പകിട്ടുമായി മേളയുടെ ഏഴാം ദിനം; ഭ്രമയുഗം, ഫയർ, അവെർനോ എന്നിവയുടെ പ്രദർശനം ഇന്ന്

കഴിഞ്ഞ ദിനങ്ങളിൽ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്ന സിനിമകളായ 'മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി', 'റിഥം ഓഫ് ദമാം', 'പാത്ത്','ക്വിയർ', 'കാമദേവൻ നക്ഷത്രം കണ്ടു'...

Read More >>
#IFFK2024 | ആഘോഷമായി ആറാം ദിനം; തിയേറ്ററുകൾ നിറഞ്ഞ് ചലച്ചിത്രാസ്വാദകർ

Dec 18, 2024 09:55 PM

#IFFK2024 | ആഘോഷമായി ആറാം ദിനം; തിയേറ്ററുകൾ നിറഞ്ഞ് ചലച്ചിത്രാസ്വാദകർ

സമൂഹത്തിന്റെ സ്ത്രീ സൗന്ദര്യസങ്കൽപ്പങ്ങൾ പ്രമേയമായ 'ദ സബ്സ്റ്റൻസി'ന്റെ മൂന്നാം പ്രദർശനത്തിനും കാണികൾ...

Read More >>
#IFFK2024 | സിനിമയിലൂടെ സാമൂഹ്യ രാഷ്ട്രീയ പ്രതികരണങ്ങൾ സാധ്യമാവണം -ഗിരീഷ് കാസറവള്ളി

Dec 18, 2024 09:45 PM

#IFFK2024 | സിനിമയിലൂടെ സാമൂഹ്യ രാഷ്ട്രീയ പ്രതികരണങ്ങൾ സാധ്യമാവണം -ഗിരീഷ് കാസറവള്ളി

നമ്മുടെ നാഗരിക സമൂഹങ്ങളിലും പാർശ്വവത്കരിക്കപ്പെടുന്ന, എന്നാൽ പ്രാധാന്യം അർഹിക്കുന്ന വിഷയങ്ങൾ ഉണ്ടെന്നും അദ്ദേഹം...

Read More >>
#IFFK2024 | കുടുംബബന്ധങ്ങളുടെ കഥ പറയുന്ന 'എ പാൻ ഇന്ത്യൻ സ്റ്റോറി'; വി.സി. അഭിലാഷിന്റെ സംവിധാനമികവിന് പ്രേക്ഷകരുടെ കൈയടി

Dec 18, 2024 09:23 PM

#IFFK2024 | കുടുംബബന്ധങ്ങളുടെ കഥ പറയുന്ന 'എ പാൻ ഇന്ത്യൻ സ്റ്റോറി'; വി.സി. അഭിലാഷിന്റെ സംവിധാനമികവിന് പ്രേക്ഷകരുടെ കൈയടി

മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രം വി.സി. അഭിലാഷാണ് സംവിധാനം...

Read More >>
#IFFK2024 | റീസ്റ്റോർഡ് ക്ലാസിക്‌സ്; ചലച്ചിത്ര പാരമ്പര്യത്തിന്റെ ആഘോഷം

Dec 18, 2024 09:14 PM

#IFFK2024 | റീസ്റ്റോർഡ് ക്ലാസിക്‌സ്; ചലച്ചിത്ര പാരമ്പര്യത്തിന്റെ ആഘോഷം

അകിര കുറൊസാവയുടെ സെവൻ സമുറായ് അടക്കം ഏഴ് ചിത്രങ്ങൾ ഈ വിഭാഗത്തിൽ പ്രേക്ഷകർക്കു മുന്നിലെത്തി....

Read More >>
#IFFK2024 | 'സിഗ്‌നേച്ചർ ഇൻ മോഷൻ ഫിലിംസ്' വിഭാഗത്തിന് മികച്ച പ്രതികരണം; പ്രദർശിപ്പിക്കുന്നത് 3 ആനിമേഷൻ ചിത്രങ്ങൾ

Dec 18, 2024 08:36 PM

#IFFK2024 | 'സിഗ്‌നേച്ചർ ഇൻ മോഷൻ ഫിലിംസ്' വിഭാഗത്തിന് മികച്ച പ്രതികരണം; പ്രദർശിപ്പിക്കുന്നത് 3 ആനിമേഷൻ ചിത്രങ്ങൾ

2023ലെ സെസാർ പുരസ്‌കാരവും മാഞ്ചസ്റ്റർ ആനിമേഷൻ ഫെസ്റ്റിവലിൽ മികച്ച ആനിമേഷൻ ചിത്രത്തിനുമുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് ചിക്കൻ ഫോർ...

Read More >>
Top Stories

Entertainment News