കൊല്ലം: ( www.truevisionnews.com ) കൊല്ലം അഞ്ചൽ കുളത്തൂപ്പുഴ പാതയിൽ വാഹനാപകടത്തിൽ വയോധികൻ മരിച്ചു.
ഏരൂര്‍ സ്വദേശി ബാലചന്ദ്രൻ ആണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയ ബാലചന്ദ്രനെ മീന്‍ കയറ്റി വന്ന പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ആലഞ്ചേരി രാധാമാധവ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ ബാലചന്ദ്രനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
റോഡിന്‍റെ നടുഭാഗത്തായി ഉയർന്നു നിൽക്കുന്ന വാട്ടർ അതോറിറ്റിയുടെ ഇരുമ്പ് വാൽവാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു.
വാൽവിൽ തട്ടാതിരിക്കാൻ വാഹനങ്ങള്‍ വെട്ടിച്ച് മാറ്റിയാണ് അപകടത്തിൽപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു.
#Pedestrian #hit #pickupvan #tragicend #elderly