ലഖ്നൗ: (truevisionnews.com) ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ മദൻപൂരിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുമരണം.
ഒരു കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്. രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
മരിച്ചവരിൽ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഒരു പുരുഷനും ഉൾപ്പെടുന്നുവെന്നാണ് വിവരം. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
#car #collided #with #truck #Tragic #end #five #people #truck #driver #custody