കോഴിക്കോട്: ( www.truevisionnews.com ) കക്കോടി കോൺഗ്രസിൽ ഗ്രൂപ്പ് തർക്കം രൂക്ഷം. പുതിയ മണ്ഡലം പ്രസിഡന്റായി നിയോഗിക്കപ്പെട്ട സി കെ ഉണ്ണികൃഷ്ണനെ അംഗീകരിക്കാത്തവർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് തർക്കം രൂക്ഷമായത്.
തുടർന്ന് ഒരു വിഭാഗം പ്രവർത്തകർ ഓഫീസ് പട്ടികവെച്ച് പൂട്ടി.
കക്കോടി മണ്ഡലം പ്രസിഡന്റായിരുന്ന എം കെ പ്രഭാകരൻ അവധി ആവശ്യപ്പെട്ടിരുന്നു. പകരം നിയോഗിക്കപ്പെട്ട ആളാണ് സി കെ ഉണ്ണികൃഷ്ണൻ.
മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന ഉണ്ണികൃഷ്ണന് പൊടുന്നനെ പ്രസിഡന്റ് സ്ഥാനം നൽകുന്നത് സംബന്ധിച്ച വിവരങ്ങൾ കൃത്യമായി ചർച്ച ചെയ്തില്ല എന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.
ഒരു വിഭാഗത്തിന്റെ കുത്തകയായി തീരുമാനങ്ങൾ മാറിയെന്ന് മറുവിഭാഗവും ആരോപിക്കുന്നു.
എ ഗ്രൂപ്പുകാരും ഐ ഗ്രൂപ്പുകാരും വിഷയത്തിൽ പരസ്പരം തർക്കിക്കുകയാണ്. ഐ ഗ്രൂപ്പിലെ ആൾ അവധിയിൽ പോയതുകൊണ്ടാണ് ഐ ഗ്രൂപ്പിലെ തന്നെ മറ്റൊരാൾക്ക് സ്ഥാനം നൽകിയതെന്നും അതിൽ തെറ്റില്ലെന്നുമാണ് ഐ ഗ്രൂപ്പിന്റെ വാദം.
ഇങ്ങനെ തർക്കം മൂർച്ഛിച്ചതോടെയാണ് ഒരു വിഭാഗം ഓഫീസ് അടച്ചുപൂട്ടിയത്.
#Group #conflict #fierce #section #Congress #Kozhikode #Kakkodi #constituency #committee #office #closed
