കേരളം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മിഖായേൽ സ്റ്ററെ പരിശീലക സ്ഥാനത്തു നിന്നും പുറത്താക്കി .
സഹ പരിശീലകരായ ബിയോൺ വെസ്‌ട്രോം,ഫ്രെഡ്റികോ പെരേര എന്നിവരെയും പുറത്താക്കി. സീസണിലെ മോശം പ്രകടനത്തെ തുടർന്നാണ് തീരുമാനം. പകരം ടി ജെ പുരുഷോത്തമൻ ചുമതലയേൽക്കും
ഏറ്റവും നിരാശ ജനകമായ പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്തു നിന്നും ഈ സീസണിൽ ഉണ്ടായത്.
12 മത്സരങ്ങളിൽ ഏഴിലും ബ്ലാസ്റ്റേഴ്സിന് തോൽവിയായിരുന്നു.മൂന്ന് കളിയിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാൻ കഴിഞ്ഞത്.
ഇതിനു മുൻപും സ്റ്റാർക്കിനെ പരിശീലക സ്ഥാനത്തു നിന്നും പുറത്താക്കാനുള്ള ആവശ്യം വലിയ തോതിൽ ഉയർന്നു വന്നിരുന്നു.
ആ ഘട്ടത്തിലാണ് ചെന്നൈയിൻ എഫ് സി ക്കെതിരെ ബ്ലാസ്റ്റേഴ്‌സ് 3 -0 ത്തിന് ജയം നേടിയത്.അതോടുകൂടി സ്റ്റാർക്ക് താത്കാലികമായി ആശ്വാസം നേടിയിരുന്നു.പിന്നീട് നടന്ന രണ്ട് മത്സരങ്ങളും കൂടി തോറ്റതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് പോയത്.
ടീം മാനേജ്‌മെന്റിനെതിരെ ആരാധകരും കടുത്ത ദേഷ്യത്തിലാണ്.ടീം വിട്ടു പോയ സഹൽ ,ജിക്സൺ സിങ് തുടങ്ങിയവർക്ക് പകരമായി നല്ല കളിക്കാരെ ടീമിലെത്തിക്കാൻ മാനേജ്‍മെന്റിനു സാധിച്ചില്ല എന്ന കാരണത്താൽ.
നിലവിൽ 11 പോയിന്റുമായി പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.
#Stare #out #Kerala #Blasters #coach #Michael #Star #coaching #position