#iffk2024 | പേപ്പർ ബാഗ് മുഖത്തണിഞ്ഞ മനുഷ്യർ: ശ്രദ്ധേയമായി 'ഷിർക്കോവ'

#iffk2024 | പേപ്പർ ബാഗ് മുഖത്തണിഞ്ഞ മനുഷ്യർ: ശ്രദ്ധേയമായി 'ഷിർക്കോവ'
Dec 16, 2024 04:31 PM | By Athira V

( www.truevisionnews.com) പരസ്പര വ്യത്യാസം മറയ്ക്കാൻ എല്ലാവരും കടലാസ് സഞ്ചികൾ കൊണ്ടു മുഖം മറച്ച ഒരു സമൂഹം - അവരെക്കുറിച്ചുള്ള സിനിമയാണ് 'ഷിർക്കോവ - ഇൻ ലൈസ് വീ ട്രസ്റ്റ്'.

ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ ഇഷാൻ ശുക്ലയ്ക്ക് ജോലിയുടെ ഭാഗമായുള്ള സ്ഥിരം ട്രെയിൻ യാത്രകളിൽ സഹയാത്രികരുടെ ചിത്രം വരയ്ക്കുന്ന ശീലമുണ്ടായിരുന്നു.

ഒരു വർഷം കഴിഞ്ഞ് ചിത്രങ്ങൾ വീണ്ടും പരിശോധിച്ചപ്പോൾ ആ മനുഷ്യർക്കെല്ലാം വിരസതയും വിഷാദവും ഇടകലർന്ന മുഖഭാവമാണെന്ന് അദ്ദേഹത്തിന് തോന്നി.

അദ്ദേഹവും അവരിൽ ഒരാളായി മാറുന്നു എന്ന ചിന്തയിൽ നിന്നാണ് പേപ്പർ ബാഗുകൾ മുഖത്തണിഞ്ഞ മനുഷ്യരുടെ രൂപങ്ങൾ മനസിൽ വരുന്നത്.

ഒരേസമയം ലളിതവും ശക്തവുമായ അടയാളമാണ് പേപ്പർ ബാഗുകൾ എന്ന് ഇഷാൻ പറയുന്നു. ഒരു സമൂഹത്തിലെ എല്ലാവരുടെയും തല പേപ്പർ ബാഗുകൾ കൊണ്ട് മൂടിയിരിക്കുമ്പോൾ വ്യക്തിത്വ വ്യത്യാസങ്ങൾ അപ്രത്യക്ഷവുകയാണ്.

ചിത്രരചനയും ആനിമേഷനും നാടകവും സാഹിത്യവും സമന്വയിപ്പിച്ച് സിനിമകൾ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഷിർക്കോവയെന്നും സംവിധായകൻ പറയുന്നു.

നാടകസംബന്ധിയായ പുസ്തകങ്ങളിലൂടെയാണ് സിനിമ മനസിൽ ഇടം പിടിച്ചത്. സ്വത്രന്ത സിനിമകളെയും, സിനിമാ പ്രവർത്തകരെയും മുൻനിരയിൽ എത്തിക്കുന്നതിൽ ഐ.എഫ്.എഫ്.കെ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ഇഷാൻ ശുക്ല പറഞ്ഞു.

'ഷിർക്കോവ - ഇൻ ലൈസ് വീ ട്രസ്റ്റി'ന്റെ അവസാന പ്രദർശനം ഇന്ന് (17 ഡിസംബർ) രാത്രി 8.30 ന് ന്യൂ തീയേറ്ററിൽ നടക്കും. ഴാങ് ഫ്രാൻസ്വായുടെ 'എ ബോട്ട് ഇൻ ദ ഗാർഡൻ', കിയാറ മാൾട്ട, സെബാസ്റ്റിൻ ലോഡൻബക്ക് എന്നിവർ സംവിധാനം ചെയ്ത 'ചിക്കൻ ഫോർ ലിൻഡ' എന്നിവയാണ് ഐഎഫ്എഫ്‌കെയിലെ മറ്റ് രണ്ട് ആനിമേഷൻ ചിത്രങ്ങൾ. 'ചിക്കൻ ഫോർ ലിൻഡ' നാളെ(18 ഡിസംബർ) വൈകിട്ട് മൂന്നിന് ന്യൂ തിയേറ്ററിൽ പ്രദർശിപ്പിക്കും 'എ ബോട്ട് ഇൻ ദ ഗാർഡൻ' ഇന്ന് (17 ഡിസംബർ) രാവിലെ 9.30ന് ഏരീസ്പ്ലക്‌സിലും പ്രദർശിപ്പിക്കും.

#Paper #Bag #Men #Remarkably #Shirkova

Next TV

Related Stories
#IFFK2024 | ആഗോള പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നായി ഐഎഫ്എഫ്‌കെ മാറി -എൻ.എസ്. മാധവൻ

Dec 16, 2024 04:35 PM

#IFFK2024 | ആഗോള പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നായി ഐഎഫ്എഫ്‌കെ മാറി -എൻ.എസ്. മാധവൻ

ബിനാലെ പോലെ ആഗോള പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നായി ഐ.എഫ്.എഫ്.കെ....

Read More >>
#iffk2024 |  സ്‍ത്രീപക്ഷ നിലപാടിന്റെ പ്രതിഫലനം; ഐഎഫ്എഫ്‍കെയില്‍ തിളങ്ങി അപ്പുറവും ഫെമിനിച്ചി ഫാത്തിമയും

Dec 16, 2024 02:57 PM

#iffk2024 | സ്‍ത്രീപക്ഷ നിലപാടിന്റെ പ്രതിഫലനം; ഐഎഫ്എഫ്‍കെയില്‍ തിളങ്ങി അപ്പുറവും ഫെമിനിച്ചി ഫാത്തിമയും

സ്ത്രീകളുടെ കഥ പറയുന്ന സ്ത്രീകൾ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ രണ്ടു ചിത്രങ്ങളും ഈ വർഷത്തെ രാജ്യാന്തര ചലച്ചിത്ര മേളയുടെ സ്ത്രീപക്ഷ...

Read More >>
#iffk2024 | ഐഎഫ്എഫ്‌കെ സിനിമയെ ഇഷ്ടപ്പെടുന്നവരുടെ ഉത്സവം -ജിതിൻ ഐസക് തോമസ്

Dec 16, 2024 02:48 PM

#iffk2024 | ഐഎഫ്എഫ്‌കെ സിനിമയെ ഇഷ്ടപ്പെടുന്നവരുടെ ഉത്സവം -ജിതിൻ ഐസക് തോമസ്

ജിതിൻ സംവിധാനം ചെയ്ത പാത്ത് എന്ന സിനിമ 15ന് വൈകിട്ട് 6.15ന് ശ്രീ തിയേറ്ററിൽ...

Read More >>
#iffk2024 |  ' ഇത് കളറായിട്ടുണ്ട്  ' , ഫാഷൻ ട്രെൻഡുകളിൽ ഐഎഫ്എഫ്‌കെ വൈബ്

Dec 16, 2024 02:21 PM

#iffk2024 | ' ഇത് കളറായിട്ടുണ്ട് ' , ഫാഷൻ ട്രെൻഡുകളിൽ ഐഎഫ്എഫ്‌കെ വൈബ്

പതിവുരീതികളിൽനിന്നു വ്യത്യസ്തമായ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചെത്തുന്നവരാണു മേളയുടെ ആസ്വാദകരിൽ...

Read More >>
#iffk2024 | വ്യത്യസ്തവും വിചിത്രവുമായ മുഖങ്ങളുമായി ഒരു സിനിമ; പ്രേക്ഷകർക്ക് വേറിട്ട അനുഭവം സമ്മാനിച്ച് ദ ഹൈപ്പർബോറിയൻസ്

Dec 16, 2024 02:11 PM

#iffk2024 | വ്യത്യസ്തവും വിചിത്രവുമായ മുഖങ്ങളുമായി ഒരു സിനിമ; പ്രേക്ഷകർക്ക് വേറിട്ട അനുഭവം സമ്മാനിച്ച് ദ ഹൈപ്പർബോറിയൻസ്

നടിയും മനഃശാസ്ത്രജ്ഞയുമായ അന്റോണിയ ഗീസെൻ തന്റെ മുന്നിലെത്തിയ ഒരു രോഗിയുടെ മനസിനുള്ളിൽ കേൾക്കുന്ന ശബ്ദങ്ങളെ അടിസ്ഥാനമാക്കി ഒരു തിരക്കഥയെഴുതാൻ...

Read More >>
#iffk2024 | 'കാമദേവൻ നക്ഷത്രം കണ്ടു'; ഐഎഫ്എഫ്‌കെയിൽ ശ്രദ്ധേയമായി കൂട്ടുകാർ ചേർന്ന് ഐഫോണിലൊരുക്കിയ സിനിമ

Dec 16, 2024 01:15 PM

#iffk2024 | 'കാമദേവൻ നക്ഷത്രം കണ്ടു'; ഐഎഫ്എഫ്‌കെയിൽ ശ്രദ്ധേയമായി കൂട്ടുകാർ ചേർന്ന് ഐഫോണിലൊരുക്കിയ സിനിമ

'മലയാള സിനിമ ഇന്ന്'എന്ന വിഭാഗത്തിലായിരുന്നു 'കാമദേവൻ നക്ഷത്രം കണ്ടു'ന്റെ...

Read More >>
Top Stories