മുംബൈ: ( www.truevisionnews.com) ഷെയർ ടാക്സിയിൽ വച്ച് 20 കാരിക്കെതിരെ നഗ്നതാ പ്രദർശനം നടത്തിയ 27കാരൻ അറസ്റ്റിൽ.
മുംബൈയിലെ ഗ്രാൻഡ് റോഡിൽ കഴിഞ്ഞ മാസം നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് ഉത്തർ പ്രദേശ് സ്വദേശിയായ യുവാവിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ യുവാവ് ഉത്തർ പ്രദേശിലേക്ക് മുങ്ങിയിരുന്നു.
ആഗ്ര സ്വദേശിയായ 27കാരൻ ദീൻദയാൽ മോത്തിറാം സിംഗിനേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നവംബർ 20ന് 20കാരിക്കുണ്ടായ ദുരനുഭവത്തിന്റെ വീഡിയോ യുവതിയുടെ സുഹൃത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
ഇത് മുംബൈ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസ് സംഭവത്തിൽ കേസ് എടുത്തത്.
ഷെയർ ടാക്സിയിൽ നിന്ന് ഇറങ്ങിയ ശേഷവും പിന്നാലെ കൂടി നഗ്നതാ പ്രദർശനം നടത്തിയ യുവാവിന്റെ ദൃശ്യങ്ങൾ 20കാരി ഫോണിൽ ചിത്രീകരിച്ചിരുന്നു. ബുധനാഴ്ചയാണ് ഇയാളെ പൊലീസ് കണ്ടെത്തിയത്.
ഇയാളെ ആഗ്രയിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സോഫിയ കോളേജ് പരിസരത്ത് നിന്നാണ് 20കാരി ഷെയർ ടാക്സിയിൽ കയറിയത്. ഈ സമയത്ത് ഈ ടാക്സിയിൽ 27കാരനുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ബുധനാഴ്ച വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
#20 #year #old #man #arrested #sharing #taxi #with #young #man #nudity #display