ലഖ്നോ: (truevisionnews.com) കയറുകൊണ്ട് കൈകൾ കെട്ടി പൊലീസുദ്യോഗസ്ഥനെ ബൈക്കിന് പിന്നിൽ ഇരുത്തി സവാരി നടത്തി പ്രതി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലാണ് സംഭവം. വണ്ടിയോടിക്കുന്ന പ്രതി ഹെൽമെറ്റ് വെച്ചിട്ടില്ല. എന്നാൽ പിന്നിലിരിക്കുന്ന പൊലീസുകാരൻ ഹെൽമെറ്റ് ധരിച്ചിട്ടുണ്ട്.
തണുപ്പ് വര്‍ധിച്ചതിനാല്‍ പൊലീസുകാരന് വാഹനം ഓടിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെത്തുടർന്ന് പ്രതി വാഹനം ഓടിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
https://twitter.com/i/status/1867599669167354010
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മെയിന്‍പുരി പൊലീസ് പറഞ്ഞു. എപ്പോഴാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് വ്യക്തമല്ല.
#Defendant's #journey #without #helmet #tied #hand #with #rope #police #investigation