ചെന്നൈ: (truevisionnews.com) ലോക ചെസ്സ് ചാമ്പ്യൻ ഡി ഗുകേഷിന് ചെന്നൈ വിമാനത്താവളത്തിൽ വൻ സ്വീകരണം നൽകി തമിഴ്നാട് സർക്കാർ. താരത്തെ തമിഴ്നാട് കായിക വകുപ്പ് സെക്രട്ടറി സ്വീകരിച്ചു.
സായ് അധികൃതരും വേലമ്മാൾ സ്കൂളിലെ അധ്യാപകരും ചേർന്ന് ഗുകേഷിനെ ബൊക്കെ നൽകി.
സിംഗപ്പുരിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറനെ തോൽപ്പിച്ചാണ് ഗുകേഷ് ലോക ചാമ്പ്യനായത്.
വെറും 18 വയസ്സ് മാത്രമുള്ള ഡി ഗുകേഷ് ലോക ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് കൂടി സ്വന്തമാക്കിയിരുന്നു.
ഈ വിജയത്തോടെ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോകകിരീടനേട്ടത്തെയാണ് ഗുകേഷ് മറികടന്നത്.
ഇന്ത്യയില്‍ നിന്ന് അഞ്ച് തവണ ചാമ്പ്യനായ വിശ്വനാഥൻ ആനന്ദിന് ശേഷം ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ കൂടിയാണ് ഗുകേഷ്.
താരത്തിന് അഞ്ച് കോടി രൂപ തമിഴ്നാട് സർക്കാർ പാരിതോഷികം നൽകും.
14 ഗെയിമുകളുള്ള ചാമ്പ്യൻഷിപ്പിൽ 13 കളികൾ തീർന്നപ്പോൾ സ്കോർനില തുല്യമായിരുന്നു (6.5–6.5). അവസാന ഗെയിമിലെ ജയത്തോടെ സ്കോർ 7.5– 6.5 എന്ന നിലയിലായി. 14ാ–ം ഗെയിമിലെ 55–ാം നീക്കത്തിൽ ഡിങ് ലിറൻ വരുത്തിയ അപ്രതീക്ഷിത പിഴവിലൂടെയാണ് ഗുകേഷിനെ വിജയത്തിലേക്കു നയിച്ചത്.
#strength #India #DGukesh #grand #Chennai #airport