#konniaccident | കാറിൽ രക്തക്കറയ്ക്കൊപ്പം ആ വിവാഹ ക്ഷണക്കത്ത്, നിഖിലിന്റെ തല മുൻവശത്തെ സീറ്റുകൾക്കിടയിൽ കുടുങ്ങിയ നിലയിൽ

#konniaccident |   കാറിൽ രക്തക്കറയ്ക്കൊപ്പം ആ വിവാഹ ക്ഷണക്കത്ത്, നിഖിലിന്റെ തല മുൻവശത്തെ സീറ്റുകൾക്കിടയിൽ കുടുങ്ങിയ നിലയിൽ
Dec 15, 2024 07:06 PM | By Susmitha Surendran

പത്തനംതിട്ട: (truevisionnews.com) കലഞ്ഞൂർ മുറിഞ്ഞകല്ലിൽ മിനി ബസും കാറും കൂട്ടിയിടിച്ച് നവദമ്പതികളടക്കം നാലുപേർ മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറാതെ നാട്.

നിഖിൽ, ഭാര്യ അനു, നിഖിലിന്റെ പിതാവായ മത്തായി ഈപ്പൻ, അനുവിന്റെ പിതാവ് ബിജു. പി. ജോർജ് എന്നിവരാണ് മരിച്ചത്. കലഞ്ഞൂർ മുറിഞ്ഞകല്ലിൽ പുലര്‍ച്ചെ 4:05 നായിരുന്നു അപകടം സംഭവിച്ചത്.

നവംബർ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാ​ഹം. മലേഷ്യയിൽ മധുവിധുവിന് പോയ ശേഷം മടങ്ങിയെത്തിയതായിരുന്നു അനുവും നിഖിലും.

ഇവരെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു ബിജുവും ഈപ്പൻ മത്തായിയും. 2011 മോഡൽ കാറാണ് അപകടത്തിൽപ്പെട്ടത്.

ബിജു പി ജോർജാണ് കാർ ഓടിച്ചിരുന്നത്. മുൻവശത്ത് ഇടതുഭാ​ഗത്താണ് മാത്യു ഈപ്പൻ ഇരുന്നത്. പിൻവശത്ത് വലതും ഇടതുമായി യഥാക്രമം നിഖിലും അനുവും ഇരിക്കുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ഉള്ളിലേക്ക് ചുരുങ്ങുകയായിരുന്നു.

അനു ഒഴികെ മറ്റ് മൂന്നുപേരേയും പെട്ടന്ന് പുറത്തെത്തിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഇവരുടെ വീടെത്താൻ അപകടസ്ഥലത്തുനിന്നും ഏതാണ്ട് 12 കിലോമീറ്റർ മാത്രമേയുണ്ടായിരുന്നുള്ളൂ.

പിൻഭാ​ഗത്തിരുന്നതിനാൽ അനുവും നിഖിലും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ബിജുവും മാത്യുവും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നോ എന്ന് വ്യക്തമാകാത്ത രീതിയിലാണ് കാർ തകർന്നത്.

തലകീഴായിട്ടാണ് നിഖിൽ കിടന്നിരുന്നത്. ഇദ്ദേഹത്തിന്റെ തല മുൻവശത്തെ സീറ്റുകൾക്കിടയിൽ കുടുങ്ങിയ നിലയിലും. ഇതും ഇവരെ പെട്ടന്ന് പുറത്തെടുക്കുന്നതിന് തടസമായി. ഫയർ ഫോഴ്സെത്തി കാറിന്റെ പലഭാ​ഗവും വെട്ടിപ്പൊളിച്ചാണ് എല്ലാവരേയും പുറത്തെടുത്തത്.

രക്ഷാപ്രവർത്തനം ഏതാണ്ട് ഏതാണ്ട് ഒരു മണിക്കൂർ നീണ്ടു. അപകടവിവരമറിഞ്ഞ് ആദ്യ ആംബുലൻസെത്തിയത് 4.18-നാണ്. അനുവിനെയാണ് ആദ്യം പുറത്തെടുത്തത്.

അനുവിനെ ആംബുലൻസ് കോന്നിയിലെ ആശുപത്രിയിലെത്തിച്ചശേഷം മടങ്ങിവരികയാണുണ്ടായത്.ഈപ്പൻ മത്തായി, നിഖിൽ, ബിജു എന്നിവർ സംഭവസ്ഥലത്ത് മരിച്ചു.

ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനു മരിച്ചത്. അപകടത്തിൽ തകർന്ന കാറിനുള്ളിൽ രക്തത്തിന്റെയും പൊട്ടിയ ​ഗ്ലാസ് കഷണങ്ങൾക്കുമിടയിൽ അനുവിന്റെയും നിഖിലിന്റെയും വിവാഹ ക്ഷണക്കത്തടക്കം കിടന്നിരുന്നു.

കാനഡയിലാണ് നിഖില്‍ ജോലി ചെയ്യുന്നത്. വിവാഹശേഷം ജോലിസ്ഥലത്തേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു നിഖില്‍. മിനി ബസിലുണ്ടായിരുന്ന ഏതാനും തീർഥാടകർക്ക് പരിക്കേറ്റുവെന്നാണ് വിവരം. പരിക്ക് ​ഗുരുതരമല്ല.

#shock #incident #which #four #people #including #newlyweds #died.

Next TV

Related Stories
#sandalwood |  അടുക്കളയിലും പുറത്തുമായി 12 ചാക്കുകളിൽ ചന്ദനം കണ്ടെത്തി, വീട്ടുടമ ഒളിവിൽ

Dec 15, 2024 09:11 PM

#sandalwood | അടുക്കളയിലും പുറത്തുമായി 12 ചാക്കുകളിൽ ചന്ദനം കണ്ടെത്തി, വീട്ടുടമ ഒളിവിൽ

വീട്ടുടമ പുല്ലാര വളമംഗലം സ്വദേശി അലവിക്കെതിരെ കേസെടുത്തു. എന്നാൽ ഇയാളെ...

Read More >>
#pinarayivijayan | എന്തേ കേരളത്തിന് ഭ്രഷ്ട്? നാട് തുലയട്ടേ എന്ന നിലപാടാണ് ബിജെപിക്ക്,  ഏകോപിതമായി കേരളത്തിന്റെ ശബ്ദമുയരേണ്ട ഘട്ടമായി -മുഖ്യമന്ത്രി

Dec 15, 2024 08:46 PM

#pinarayivijayan | എന്തേ കേരളത്തിന് ഭ്രഷ്ട്? നാട് തുലയട്ടേ എന്ന നിലപാടാണ് ബിജെപിക്ക്, ഏകോപിതമായി കേരളത്തിന്റെ ശബ്ദമുയരേണ്ട ഘട്ടമായി -മുഖ്യമന്ത്രി

കൃത്യമായി മാനദണ്ഡങ്ങള്‍ പ്രകാരമാണ് കേരളം കണക്ക് തയാറാക്കി സമര്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി...

Read More >>
#konniaccident | വീടുകളിൽ മൂകത തളംകെട്ടി, മധുവിധു കഴിഞ്ഞ് മലേഷ്യയിൽ നിന്നുള്ള മടങ്ങിവരവ്; ഏറ്റുവാങ്ങിയത് പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരങ്ങൾ, സംസ്കാരം 18ന്

Dec 15, 2024 08:20 PM

#konniaccident | വീടുകളിൽ മൂകത തളംകെട്ടി, മധുവിധു കഴിഞ്ഞ് മലേഷ്യയിൽ നിന്നുള്ള മടങ്ങിവരവ്; ഏറ്റുവാങ്ങിയത് പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരങ്ങൾ, സംസ്കാരം 18ന്

എട്ട് വർഷത്തെ പ്രണയത്തിനൊടുവിൽ 15 ദിവസം മുമ്പ് വിവാഹിതരായ നിഖിലിൻ്റെയും അനുവിൻ്റെയും വേർപാട് ഒരു നാടിൻ്റെയാകെ...

Read More >>
#Death | പത്തനംതിട്ടയില്‍ പിറകോട്ടെടുത്ത ടിപ്പര്‍ ലോറി ഇടിച്ച്  വയോധികന്‍ മരിച്ചു

Dec 15, 2024 08:16 PM

#Death | പത്തനംതിട്ടയില്‍ പിറകോട്ടെടുത്ത ടിപ്പര്‍ ലോറി ഇടിച്ച് വയോധികന്‍ മരിച്ചു

ഞായറാഴ്ച വൈകിട്ട് 5.05-നാണ് പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ കൂടല്‍ ശ്രീദേവി ക്ഷേത്രത്തിന്റെ വഞ്ചിയ്ക്ക് സമീപം അപകടം...

Read More >>
#rescued | കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി; അതിസാഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്സ്

Dec 15, 2024 08:07 PM

#rescued | കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി; അതിസാഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്സ്

യുവാവ് പാറയിടുക്കിൽ കുടുങ്ങിയത് രണ്ട് മണിക്കൂറിനുശേഷം അഞ്ചുമണിയോടെയാണ് നാട്ടുകാര്‍...

Read More >>
Top Stories