#accident | കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു, വിദ്യാർത്ഥിനി മരിച്ചു, രണ്ട് പേർക്ക് പരിക്ക്

#accident | കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു,  വിദ്യാർത്ഥിനി മരിച്ചു, രണ്ട് പേർക്ക് പരിക്ക്
Dec 15, 2024 04:09 PM | By Susmitha Surendran

ന്യൂയോർക്ക്: (truevisionnews.com)  യു.എസിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു.

ടെന്നസിയിലെ മെംഫിസിൽ വെള്ളിയാഴ്ച അർദ്ധരാത്രിക്ക് ശേഷമായിരുന്നു സംഭവം. അന്ധ്രാപ്രദേശ് സ്വദേശിയായ 26 വയസുകാരി നാഗ ശ്രീ വന്ദന പരിമളയാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

മെംഫിസ് യൂണിവേഴ്സിറ്റിയിൽ മാസ്റ്റർ ഓഫ് സയൻസ് ബിരുദ വിദ്യാർത്ഥിയാണ് മരിച്ചത്. അപകടം നടന്നയുടൻ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിനിയായ നാഗ ശ്രീ വന്ദന പരിമള 2022ലാണ് ഉപരി പഠനത്തിനായി അമേരിക്കയിലേക്ക് പോയത്.

ഒപ്പമുണ്ടായിരുന്ന പവൻ, നികിത് എന്നിവ‍ർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന കാർ അർദ്ധരാത്രിക്ക് ശേഷം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

പരിക്കേറ്റ രണ്ട് പേരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പവൻ ഗുരുതരാവസ്ഥയിലാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഒരു വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്ന് അധികൃതരുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിയന്ത്രണം നഷ്ടമായ വാഹനം മറ്റേ വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

#Indian #student #dies #car #accident #US

Next TV

Related Stories
#founddead | ഓപ്പൺ എ.ഐയെ വിമർശിച്ച ഇന്ത്യക്കാരനായ മുൻ ജീവനക്കാരൻ ഫ്ലാറ്റിൽ മരിച്ചനിലയിൽ

Dec 14, 2024 01:53 PM

#founddead | ഓപ്പൺ എ.ഐയെ വിമർശിച്ച ഇന്ത്യക്കാരനായ മുൻ ജീവനക്കാരൻ ഫ്ലാറ്റിൽ മരിച്ചനിലയിൽ

കമ്പനിയുടെ ചില പ്രവൃത്തികളിൽ ആശങ്ക രേഖപ്പെടുത്തിയ സുചിർ ബാലാജിയെയാണ് സാൻഫ്രാൻസിസ്കോയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ...

Read More >>
#suicide | മലയാളി യുവാവ് നോയിഡയിൽ ജീവനൊടുക്കിയ നിലയിൽ

Dec 9, 2024 12:19 PM

#suicide | മലയാളി യുവാവ് നോയിഡയിൽ ജീവനൊടുക്കിയ നിലയിൽ

ബിന്‍റുവിന്‍റെ അമ്മ മേഴ്സി നോയിഡയിൽ മദർസൺ ലിമിറ്റഡ് എന്ന കമ്പനിയിലെ ജീവനക്കാരിയാണ്. സഹോദരി നേഴ്സിംഗ്...

Read More >>
#cardinal | അഭിമാന നിമിഷം; മാര്‍ ജോര്‍ജ് കൂവക്കാട് കര്‍ദിനാള്‍ പദവിയിലേക്ക്; സ്ഥാനാരോഹണ ചടങ്ങുകൾ തുടങ്ങി

Dec 7, 2024 08:39 PM

#cardinal | അഭിമാന നിമിഷം; മാര്‍ ജോര്‍ജ് കൂവക്കാട് കര്‍ദിനാള്‍ പദവിയിലേക്ക്; സ്ഥാനാരോഹണ ചടങ്ങുകൾ തുടങ്ങി

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ എല്ലാ കര്‍ദിനാള്‍മാരുടെയും സാന്നിധ്യത്തിലാണ്...

Read More >>
#bleedingeye | അജ്ഞാത രോഗം പടരുന്നു; മരിച്ചത് 150 പേർ, കൂടുതലും സ്ത്രീകളും കുട്ടികളും

Dec 6, 2024 04:10 PM

#bleedingeye | അജ്ഞാത രോഗം പടരുന്നു; മരിച്ചത് 150 പേർ, കൂടുതലും സ്ത്രീകളും കുട്ടികളും

കടുത്ത പനി, ശക്തമായ തലവേദന, ചുമ, വിളർച്ച എന്നിവയാണ് പ്രധാനപ്പെട്ട രോഗ...

Read More >>
#Earthquake | കാലിഫോർണിയ തീരത്ത് ഭൂചലനം, സുനാമി മുന്നറിയിപ്പ്

Dec 6, 2024 06:10 AM

#Earthquake | കാലിഫോർണിയ തീരത്ത് ഭൂചലനം, സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ സമയം അർധരാത്രി 12.14ഓടെയായിരുന്നു...

Read More >>
Top Stories