( www.truevisionnews.com ) ഭാര്യയുടെ നിരന്തരമായ മാനസിക പീഡനത്തെക്കുറിച്ചും അവിഹിത ബന്ധത്തെ പറ്റി പറഞ്ഞും വിഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം യുവാവ് ജീവനൊടുക്കി. ഡൽഹി നിഹാൽ വിഹാർ സ്വദേശിയായ വികാസാണ് മരണപ്പെട്ടത്. ‘ഞങ്ങൾക്ക് നാല് വയസ്സുള്ള ഒരു ചെറിയ കുട്ടിയുണ്ട്.
ഞങ്ങൾക്കിടയിലുണ്ടായ ചില അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് അവൾ എന്നെ ഉപേക്ഷിച്ചു. എന്റെ കുട്ടിയെ അവന്റെ അമ്മയുടെ കൂടെ നിർത്തരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു ’ ജീവനൊടുക്കും മുമ്പ് അവസാനമായി ചെയ്ത വീഡിയോയിൽ വികാസിന്‍റെ വാക്കുകള്‍ ഇങ്ങനെ. ഭാര്യക്ക് ഷാക്കിബ് എന്നയാളുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് വികാസ് ആരോപിക്കുന്നുണ്ട്.
.gif)

ഷാക്കിബിന് സൈബർ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്നും മുമ്പ് തന്നെ കള്ളക്കേസിൽ കുടുക്കി. ഭാര്യ വീടുവിട്ടുപോയി മകനെയും കൂട്ടി നിലവിൽ അമ്മയോടൊപ്പമാണ് താമസിക്കുന്നതെന്നും വികാസ് പറയുന്നു. താൻ കടബാധ്യതയിലാണെന്നും തന്റെ മകനെ സ്വന്തം കുടുംബത്തെ ഏൽപ്പിക്കണമെന്നും വികാസ് അഭ്യർത്ഥിച്ചു.
ഭാര്യ തന്നോട് കള്ളം പറഞ്ഞ് ഷാക്കിബിനൊപ്പം പുറത്തുപോകാറുണ്ടായിരുന്നു എന്നും അയാളെ വിശ്വസിച്ചതാണ് താന്‍ ചെയ്ത തെറ്റെന്നും യുവാവ് വിഡിയോയില്‍ ആരോപിക്കുന്നു. വീഡിയോ അവസാനിപ്പിക്കുന്നതിന് പിന്നാലെ ഇയാൾ തൂങ്ങിമരിക്കുന്നതിന്റെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്.
delhi man suicide wife- affair harassmentchild
