കോഴിക്കോട്: ( www.truevisionnews.com ) നഗരപരിധിയിൽ സ്ത്രീകൾക്കുമുൻപിൽ നഗ്നതാപ്രദർശനം നടത്തിയ ആളെ നടക്കാവ് പോലീസ് അറസ്റ്റുചെയ്തു. വെള്ളയിൽ സ്വദേശിയായ ചെക്രായിൻവളപ്പ് എംവി ഹൗസിൽ ഷറഫുദ്ദീനെ (55) ആണ് നടക്കാവ് പോലീസ് അറസ്റ്റുചെയ്തത്.
ജൂലൈ ആറിന് രാത്രി ഒൻപതുമണിയോടെ ബാലൻ കെ. നായർ റോഡിലെ റസ്റ്ററന്റിൽ ഭക്ഷണം പാഴ്സൽ വാങ്ങാനെത്തിയ യുവതികൾ ഭക്ഷണം ഓർഡർ ചെയ്ത് കാറിൽ കാത്തിരിക്കുമ്പോഴാണ് ഇയാൾ യുവതികൾക്കുമുൻപിൽ നഗ്നതാപ്രദർശനം നടത്തിയതെന്ന് പോലീസ് പറഞ്ഞു. യുവതി നടക്കാവ് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർചെയ്തു.
.gif)

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ലേഡീസ് ഹോസ്റ്റൽ ഉൾപ്പെടെയുള്ള മറ്റു സ്ഥലങ്ങളിലും സ്ത്രീകൾക്കുമുൻപിൽ നഗ്നതാപ്രദർശനം നടത്തിയതായി കണ്ടെത്തി. നടക്കാവ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ലീലാ വേലായുധൻ, സീനിയർ സിപിഒ മഹേശ്വരൻ, സിപിഒ ധനീഷ്, നസീഹുദ്ദീൻ, ജിഷാദ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
Kozhikode native arrested for displaying nudity to young women who came to buy food parcels
