തൃശൂർ:( www.truevisionnews.com ) മനക്കൊടി പുള്ളിൽ കോൾ ടൂറിസം പദ്ധതി മേഖലയിലെ വിളക്കം മാടം കോൾ പാടത്ത് കുളിക്കാൻ ഇറങ്ങിയ എൻജിനീയറിങ് വിദ്യാർഥി മുങ്ങി മരിച്ചു. പട്ടാമ്പി വാടാനാംകുറിശി സ്വദേശി ഹാഷി (22) ആണ് മരിച്ചത്. തൃശൂർ എൻജിനീയറിങ് കോളജിലെ അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു . കോൾ പാടത്ത് ബൈക്കുകളിലായി 16 വിദ്യാർഥികളുടെ സംഘമാണെത്തിയത് . ഇതിൽ നീന്താനിറങ്ങിയ നാലുപേർ ഒഴുക്കിൽപ്പെട്ട് മുങ്ങിപ്പോയി.
നാട്ടുകാർ സമീപത്തെ വിനോദസഞ്ചാര കേന്ദ്രത്തിലെ വഞ്ചിയുമായി ആദ്യം തിരച്ചിൽ നടത്തി. മൂന്നുപേരെ രക്ഷിച്ചെങ്കിലും ഹാഷിമിനെ കണ്ടെത്താനായില്ല. തൃശൂരിൽ നിന്നും നാട്ടികയിൽനിന്നും എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും സ്കൂബാ സംഘമുൾപ്പടെയുള്ളവർ നടത്തിയ തിരച്ചിലാണ് വൈകീട്ട് ഏഴേമുക്കാലോടെ മൃതദേഹം കോൾ പാടത്ത് കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അന്തിക്കാട് പോലീസ് സ്ഥലത്ത് എത്തിയിരുന്നു .
Engineering student drowns while swimming, gets swept away by current
