പത്തനംതിട്ട: (truevisionnews.com) കോന്നിയിൽ ഒരു കുടുംബത്തിലെ നാല് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ എയർബാഗ് ഓപ്പണായതായി കാണുന്നില്ലെന്ന് മോട്ടോർ വാഹനവകുപ്പ്.
വാഹനം ഓടിച്ചയാൾ ഉറങ്ങിപ്പോയതാകാം അപകടത്തിന് ഇടയാക്കിയത്. കൂടുതൽ കാര്യങ്ങൾ വിശദമായ പരിശോധനയ്ക്ക് ശേഷം പറയാമെന്നും എംവിഡി ഉദ്യോഗസ്ഥൻ പറഞ്ഞു.
ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന സംശയം പാെലീസും വ്യക്തമാക്കി. തിരുവനന്തപുരത്ത് നിന്നും മടങ്ങുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറുകാരൻ്റെ അശ്രദ്ധയാണെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു.
രാവിലെ നാല് മണിക്കായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്നും മടങ്ങുകയായിരുന്നു കാർ. ഹണിമൂണിന് പോയ മക്കളെ വിമാനത്താവളത്തിൽ നിന്നും കൂട്ടി വരികയായിരുന്നു.
മൂന്ന് പേരുടെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലാണ്. മരിച്ച സ്ത്രീയുടെ മൃതദേഹം മുത്തൂറ്റ് ആശുപത്രിയിലാണുള്ളതെന്നും പൊലീസ് പറഞ്ഞു.
കോന്നി മുറിഞ്ഞകല്ലിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. പത്തനംതിട്ട സ്വദേശികളായ മത്തായി ഈപ്പൻ, നിഖിൽ ഈപ്പൻ, ബിജു പി ജോർജ്, അനു എന്നിവരാണ് മരിച്ചത്.
പുനലൂർ-മുവാറ്റുപുഴ സംസ്ഥാന പാതയിലായിരുന്നു സംഭവം. എതിർദിശയിൽ വരികയായിരുന്ന ബസിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു.
#Airbag #does #not #appear #deployed #driver #may #fallen #asleep #causing #accident #MVD