#pmohanan | 'മെക്ക് സെവനെതിരെ അല്ല താൻ പറഞ്ഞത്, നുഴഞ്ഞുകയറ്റങ്ങൾക്കെതിരായ ജാഗ്രത നിർദ്ദേശമാണ് താൻ നൽകിയത്' - പി മോഹനൻ

#pmohanan |   'മെക്ക് സെവനെതിരെ അല്ല താൻ പറഞ്ഞത്, നുഴഞ്ഞുകയറ്റങ്ങൾക്കെതിരായ ജാഗ്രത നിർദ്ദേശമാണ് താൻ നൽകിയത്' - പി മോഹനൻ
Dec 15, 2024 01:02 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) മെക്ക് സെവനെതിരെ അല്ല താൻ പറഞ്ഞത്. മെക് 7 വ്യായാമ കൂട്ടായ്മ വിവാദത്തിൽ മലക്കം മറിഞ്ഞ് സിപിഎം .

ചില ശക്തികൾ ഈ സംഘടനയിലേക്ക് നുഴഞ്ഞുകയറുന്നു എന്നാണ് പറഞ്ഞതെന്ന് പി മോഹനൻ പറഞ്ഞു. ഇതില് സംഘപരിവാർ, ജമാഅത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് എന്നിവർ ഉണ്ടാകാമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.

നുഴഞ്ഞുകയറ്റങ്ങൾക്കെതിരായ ജാഗ്രത നിർദ്ദേശമാണ് താൻ നൽകിയതെന്ന് പി മോഹനൻ പറയുന്നു.പൊതു ഇടങ്ങളിൽ വർഗീയ ശക്തികൾ നുഴഞ്ഞുകയറുന്നതിനെതിരായ ജാഗ്രത നിർദേശമായിരുന്നു അത്.

രാഷ്ട്രീയ-മത ചിന്തകൾക്ക് അതീതമായ പൊതുഇടമാണ് മെക് സെവനെന്ന് പി മോഹനൻ പറഞ്ഞു. ഇത്തരം ഇടങ്ങളിൽ പോപ്പുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി, ആർഎസ്എസ് തുടങ്ങിയ സംഘടനകൾ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിനുള്ള കൂട്ടായ്മകൾ നല്ലതാണെന്ന് പി മോഹനൻ പറഞ്ഞു.

മെക് സെവന് പിന്നിൽ മതരാഷ്ട്രവാദികളെന്നായിരുന്നു പി മോഹനനൻ പറഞ്ഞിരുന്നത്. മെക് 7 തുടങ്ങിയത് സദുദ്ദേശ്യത്തോടെയാണെന്നും പിന്നിൽ തീവ്രവാദസംഘടനകൾ കടന്നുകൂടിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സമൂഹത്തിന് ജാഗ്രത വേണമെന്ന് പി മോഹനൻ പറഞ്ഞിരുന്നു. മെക് സെവനെതിരെ സമസ്ത എ.പി വിഭാഗവും രംഗത്തെത്തിയിരുന്നു. മെക് സെവന് പിന്നിൽ ചതിയെന്നും, അതിൽ സുന്നികൾ പെട്ടുപോകരുതെന്നും സമസ്ത എ.പി വിഭാഗം നേതാവ് പേരോട് അബ്ദുറഹ്മാൻ സഖാഫി പറഞ്ഞു.

#He #didn't #say #against #MechSeven #he #just #warned #against #intrusions #PMohanan

Next TV

Related Stories
#batteriesstolen | മാഹി ബൈപ്പാസിലെ സിഗ്നൽ സംവിധാനത്തിലെ ബെറ്ററികൾ മോഷണം പോയി

Dec 15, 2024 02:58 PM

#batteriesstolen | മാഹി ബൈപ്പാസിലെ സിഗ്നൽ സംവിധാനത്തിലെ ബെറ്ററികൾ മോഷണം പോയി

മാഹി സ്പിന്നിംഗ് മില്ലിന് സമീപത്തെ സിഗ്നലിലെ ബാറ്ററികൾ ആണ് ഇന്ന് പുലർച്ചെ മോഷണം...

Read More >>
#Sabarimala |   ശബരിമല പതിനെട്ടാം പടിക്ക് താഴെയുള്ള ആൽമരത്തിന് തീപിടിച്ചു

Dec 15, 2024 02:34 PM

#Sabarimala | ശബരിമല പതിനെട്ടാം പടിക്ക് താഴെയുള്ള ആൽമരത്തിന് തീപിടിച്ചു

താഴെ തിരുമുറ്റത്ത് ആഴിയോട് ചേർന്ന് നിൽക്കുന്ന ആൽമരത്തിന്‍റെ ശിഖരത്തിനാണ് തീ...

Read More >>
#konniaccident |   കോന്നിയിൽ  നാല് പേരുടെ ജീവൻ കവർന്ന അപകടം; ദുരന്തത്തിന്  തൊട്ട് മുമ്പുള്ള ദൃശ്യങ്ങൾ

Dec 15, 2024 02:29 PM

#konniaccident | കോന്നിയിൽ നാല് പേരുടെ ജീവൻ കവർന്ന അപകടം; ദുരന്തത്തിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങൾ

നടുക്കുന്ന അപകടത്തിന് മുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്....

Read More >>
#kingcobra | ന്തേ..വഴി തെറ്റിയതാണോ? കണ്ണൂരിൽ വീട്ടുമുറ്റത്തെ കിണറ്റിലിറങ്ങി രാജവെമ്പാല, വനപാലകരെത്തി കയ്യോടെ പിടികൂടി കാട്ടിൽ വിട്ടു

Dec 15, 2024 02:26 PM

#kingcobra | ന്തേ..വഴി തെറ്റിയതാണോ? കണ്ണൂരിൽ വീട്ടുമുറ്റത്തെ കിണറ്റിലിറങ്ങി രാജവെമ്പാല, വനപാലകരെത്തി കയ്യോടെ പിടികൂടി കാട്ടിൽ വിട്ടു

നടുവിൽ പഞ്ചായത്തിലെ പുലിക്കുരുമ്പ പുല്ലംവനത്തിലെ മഞ്ഞളാങ്കൻ വിൻസെന്റിന്റെ വീട്ടുമുറ്റത്തെ കിണറിൽ രാജവെമ്പാല...

Read More >>
#sfi |  'ഇത് കേരളമാണ്, ഇവിടെ വേറെ നിയമം'; ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിക്കുനേരെ എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനം, ഏഴുപേർക്കെതിരെ കേസ്

Dec 15, 2024 01:57 PM

#sfi | 'ഇത് കേരളമാണ്, ഇവിടെ വേറെ നിയമം'; ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിക്കുനേരെ എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനം, ഏഴുപേർക്കെതിരെ കേസ്

ലക്ഷദ്വീപ് സ്വദേശിയായ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിക്ക് ആണ് യൂണിവേഴ്സിറ്റി ഹോസ്റ്റൽ മുറിയിൽ വച്ച്...

Read More >>
#fire | വടകര -കണ്ണൂർ ദേശിയ പാതയിൽ ബസ്സിന് തീ പിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

Dec 15, 2024 01:48 PM

#fire | വടകര -കണ്ണൂർ ദേശിയ പാതയിൽ ബസ്സിന് തീ പിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ കാരണം ഒഴിവായത് വൻ...

Read More >>
Top Stories