പാനൂർ : truevisionnews.com) അന്യസംസ്ഥാനത്തു നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടു ജോലി ചെയ്യിക്കുകയും, ടി.വി. കാണാൻ അനുവദിക്കാതെ കുട്ടിയെ ശാരീരിക - മാനസിക പീഠനങ്ങൾക്ക് ഇരയാക്കുകയും ചെയ്തുവെന്ന ആരോപണത്തിൽ പാനൂർ പൊലീസ് കൈവേലിക്കൽ വലിയ പറമ്പത്ത് ഫാത്തിമ, ഭർത്താവ് വി.പി. ഇബ്രാഹിം എന്നിവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.
ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെതാണ് ഉത്തരവ്. 2015 ഓഗസ്റ്റ് മാസം 16 മുതൽ 22 വരെ കുട്ടിയെ പ്രതികളുടെ വീട്ടിൽ വെച്ച് പീഠിപ്പിച്ചതായാണ് കേസ്.
തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പ്രസ്തുത കേസ് ജില്ലാ സെഷൻസ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്യാനിരിക്കെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികൾക്ക് വേണ്ടി അഡ്വ.വി.ആർ. നാസർ ,അഡ്വ. സോണിയ. എം, അഡ്വ. അച്ചുത്. പി.എം എന്നിവർ ഹാജരായി.
#child #labor #High #Court #quashed #case #registered #police #against #couple #Panur.