#konniaccident | കോന്നി വാഹനാപകടം, ഇൻക്വസ്റ്റ് നടപടികൾ പൂര്‍ത്തിയായി; സംസ്‌കാരം ബന്ധുക്കൾ വിദേശത്ത് നിന്ന് എത്തിയ ശേഷം

#konniaccident |  കോന്നി വാഹനാപകടം, ഇൻക്വസ്റ്റ് നടപടികൾ പൂര്‍ത്തിയായി; സംസ്‌കാരം ബന്ധുക്കൾ വിദേശത്ത് നിന്ന് എത്തിയ ശേഷം
Dec 15, 2024 11:37 AM | By Susmitha Surendran

പത്തനംതിട്ട: (truevisionnews.com)  അപകടത്തിൽ മരിച്ച നാല് പേരുടെയും ഇൻക്വസ്റ്റ് നടപടികൾ പൂര്‍ത്തിയാക്കി മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം മോര്‍ച്ചറിയിൽ സൂക്ഷിച്ച് വിദേശത്തുള്ള നിഖിലിന്റെ സഹോദരി അടക്കമുള്ള ബന്ധുക്കൾ എത്തിയ ശേഷം സംസ്കാരം നടത്തുമെന്ന് അടുത്ത ബന്ധുക്കൾ അറിയിച്ചു.

കൂടൽമുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖില്‍, ബിജു പി ജോര്‍ജ് എന്നിവരായിരുന്നു ദാരുണമായ അപകടത്തിൽ മരിച്ചത്.

പുലർച്ചെ 5 മണിയോടെയായിരുന്നു സംഭവം. ഹണിമൂണിനായി മലേഷ്യയിലേക്ക് പോയ നിഖിലിനെയും അനുവിനെയും തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് വിളിച്ചുകൊണ്ട് വരികയായിരുന്നു ഇവര്‍.

നിഖിലിന്‍റെ അച്ഛനാണ് മത്തായി ഈപ്പന്‍, അനുവിന്‍റെ അച്ഛനായ ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേര്‍. ഇവരില്‍ അനു ഒഴികെ ബാക്കിയുള്ളവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

അനുവിനെ നാട്ടുകാര്‍ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചായിരുന്നു അനുവിന്‍റെ മരണം സ്ഥിരീകരിച്ചത്.

ആന്ധ്രാ സ്വദേശികളായ തീർത്ഥാടകരുടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മാരുതി സ്വിഫ്റ്റ് കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് കാർ യാത്രക്കാരെ പുറത്തെടുത്തത്.

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടം. ഇവിടെ സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. വാഹനത്തിന്‍റെ അമിത സ്പീഡും ഉറങ്ങിപ്പോകാനുള്ള സാധ്യതയുമായിരിക്കാം അപകടകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

#inquest #proceedings #four #persons #who #died #accident #completed

Next TV

Related Stories
#snake  | ആരാ ഈ കിടക്കുന്നേ  ... കിണറ്റിൽ നിന്നും രണ്ട് അണലികളെ സാഹസികമായി പിടികൂടി

Dec 15, 2024 03:32 PM

#snake | ആരാ ഈ കിടക്കുന്നേ ... കിണറ്റിൽ നിന്നും രണ്ട് അണലികളെ സാഹസികമായി പിടികൂടി

ചാലിശ്ശേരി ബി.എസ്.എൻ.എൽ ഓഫീസിന് സമീപം ചീരൻ വീട്ടിൽ തോമസിന്റെ പറമ്പിലെ കിണറ്റിൽ നിന്നാണ് രണ്ട് അണലികളെ...

Read More >>
#batteriesstolen | മാഹി ബൈപ്പാസിലെ സിഗ്നൽ സംവിധാനത്തിലെ ബെറ്ററികൾ മോഷണം പോയി

Dec 15, 2024 02:58 PM

#batteriesstolen | മാഹി ബൈപ്പാസിലെ സിഗ്നൽ സംവിധാനത്തിലെ ബെറ്ററികൾ മോഷണം പോയി

മാഹി സ്പിന്നിംഗ് മില്ലിന് സമീപത്തെ സിഗ്നലിലെ ബാറ്ററികൾ ആണ് ഇന്ന് പുലർച്ചെ മോഷണം...

Read More >>
#Sabarimala |   ശബരിമല പതിനെട്ടാം പടിക്ക് താഴെയുള്ള ആൽമരത്തിന് തീപിടിച്ചു

Dec 15, 2024 02:34 PM

#Sabarimala | ശബരിമല പതിനെട്ടാം പടിക്ക് താഴെയുള്ള ആൽമരത്തിന് തീപിടിച്ചു

താഴെ തിരുമുറ്റത്ത് ആഴിയോട് ചേർന്ന് നിൽക്കുന്ന ആൽമരത്തിന്‍റെ ശിഖരത്തിനാണ് തീ...

Read More >>
#konniaccident |   കോന്നിയിൽ  നാല് പേരുടെ ജീവൻ കവർന്ന അപകടം; ദുരന്തത്തിന്  തൊട്ട് മുമ്പുള്ള ദൃശ്യങ്ങൾ

Dec 15, 2024 02:29 PM

#konniaccident | കോന്നിയിൽ നാല് പേരുടെ ജീവൻ കവർന്ന അപകടം; ദുരന്തത്തിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങൾ

നടുക്കുന്ന അപകടത്തിന് മുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്....

Read More >>
#kingcobra | ന്തേ..വഴി തെറ്റിയതാണോ? കണ്ണൂരിൽ വീട്ടുമുറ്റത്തെ കിണറ്റിലിറങ്ങി രാജവെമ്പാല, വനപാലകരെത്തി കയ്യോടെ പിടികൂടി കാട്ടിൽ വിട്ടു

Dec 15, 2024 02:26 PM

#kingcobra | ന്തേ..വഴി തെറ്റിയതാണോ? കണ്ണൂരിൽ വീട്ടുമുറ്റത്തെ കിണറ്റിലിറങ്ങി രാജവെമ്പാല, വനപാലകരെത്തി കയ്യോടെ പിടികൂടി കാട്ടിൽ വിട്ടു

നടുവിൽ പഞ്ചായത്തിലെ പുലിക്കുരുമ്പ പുല്ലംവനത്തിലെ മഞ്ഞളാങ്കൻ വിൻസെന്റിന്റെ വീട്ടുമുറ്റത്തെ കിണറിൽ രാജവെമ്പാല...

Read More >>
#sfi |  'ഇത് കേരളമാണ്, ഇവിടെ വേറെ നിയമം'; ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിക്കുനേരെ എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനം, ഏഴുപേർക്കെതിരെ കേസ്

Dec 15, 2024 01:57 PM

#sfi | 'ഇത് കേരളമാണ്, ഇവിടെ വേറെ നിയമം'; ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിക്കുനേരെ എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനം, ഏഴുപേർക്കെതിരെ കേസ്

ലക്ഷദ്വീപ് സ്വദേശിയായ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിക്ക് ആണ് യൂണിവേഴ്സിറ്റി ഹോസ്റ്റൽ മുറിയിൽ വച്ച്...

Read More >>
Top Stories