#iffk2024 | 'ഓർമ്മകൾ പുതുക്കി സ്നേഹം പങ്കിട്ടു ', മലയാളത്തിന്റെ കാരണവർ മധുവിനെ തേടി കണ്ണൻമൂലയിലെ വീട്ടിലേക്ക് ഓടിയെത്തിയത് ഒരുകൂട്ടം നായികമാര്‍

#iffk2024 | 'ഓർമ്മകൾ പുതുക്കി സ്നേഹം പങ്കിട്ടു ', മലയാളത്തിന്റെ കാരണവർ മധുവിനെ തേടി കണ്ണൻമൂലയിലെ വീട്ടിലേക്ക് ഓടിയെത്തിയത് ഒരുകൂട്ടം നായികമാര്‍
Dec 15, 2024 01:11 PM | By Athira V

( www.truevisionnews.com) ലച്ചിത്രമേളയുടെ തിരക്കുകൾക്കിടെ പഴയനായകനെ തേടിയെത്തി ഒരു കൂട്ടം നായികമാര്‍. ആ നായകൻ മറ്റാരുമല്ല, മലയാളത്തിന്റെ കാരണവർ മധുവിനെ തേടിയാണ് പഴയകാല നടിമാരെത്തിയത്.

കെആർവിജയയും റോജ രമണിയും ഉഷാകുമാരിയും അടക്കമുള്ളവരായിരുന്നു അതിഥികൾ. ഒപ്പം അഭിനയിച്ച നടിമാർക്കിടയിൽ പഴയ ഓർമ്മകൾ പറഞ്ഞിരിക്കുമ്പോൾ നടൻ മധുവിന് പ്രായം നന്നേ കുറവെന്ന് തോന്നിക്കും.

നവതി പിന്നിട്ട മലയാളത്തിന്റെ ഇതിഹാസത്തെ കാണാൻ കണ്ണൻമൂലയിലെ വീട്ടിലേക്കാണ് പതിറ്റാണ്ടുകൾക്ക് മുമ്പേ ഒപ്പം അഭിനയിച്ച നടിമാര്‍  എത്തിയത്.

ഒരു നിമിഷത്തേക്ക് മധു ജീവിതം ചിത്രത്തിലെ പഴയ രാജനായി. പഴയ രാധയായി കെആർ വിജയ. അങ്ങനെ ഓര്‍മകളുടെ ചെല്ലം തുറന്ന് അവര്‍ കഥകൾ പറ‍ഞ്ഞു.

അങ്ങനെ ഓരോരുത്തർക്കും പറയാൻ പല ഓർമ്മകളുണ്ട്. കെ ആർ വിജയക്കൊപ്പം, റോജ രമണി, രാജശ്രീ, ഉഷാകുമാരി, ഹേമ ചൗധരി, സച്ചു, റീന, ഭവാനി തുടങ്ങിയ നടിമാര്‍ക്കെല്ലാം മലയാളത്തിന്റെ മഹാനടനെ കാണാനെത്തിയപ്പോൾ ഏറെയുണ്ടായിരുന്നു പറയാനും ചിരിക്കാനും കേൾക്കാനുമെല്ലാം.

കണ്ടു, ഏറെ നേരം വിശേഷം പറഞ്ഞു. ചോദ്യങ്ങൾക്കെല്ലാം മധു തനത് ശൈലയിയിൽ മറുപടിയും നൽകി. കഥാപാത്രങ്ങൾക്ക് മാത്രമല്ല, ഓർമ്മൾക്കും പ്രായമാവില്ലല്ലോ എന്ന ഓര്‍മപ്പെടുത്തൽ ബാക്കിയായി. പ്രിയ നടനെ കണ്ട് അവര്‍ മടങ്ങി.

#group #heroines #rushed #Kannanmula #house #search #Madhu #cause #Malayalam

Next TV

Related Stories
#iffk2024 | മേളയിൽ കൗതുകമുണർത്തി, കേരളത്തനിമയുമായി സുവനീർ ഷോപ്പ്

Dec 15, 2024 03:45 PM

#iffk2024 | മേളയിൽ കൗതുകമുണർത്തി, കേരളത്തനിമയുമായി സുവനീർ ഷോപ്പ്

മേളയിലെത്തുന്ന വിദേശികളും സ്വദേശികളുമായ സിനിമപ്രേമികൾക്ക് മലയാള ഭാഷ കൂടുതൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണു സ്റ്റാളിന്റെ...

Read More >>
#iffk2024 | ഐഎഫ്എഫ്കെയിൽ സിനിമാസ്വാദകർക്കായി; നാലാം ദിനത്തിൽ പ്രദർശനത്തിന് എത്തുന്നത് 67 ചിത്രങ്ങൾ

Dec 15, 2024 03:41 PM

#iffk2024 | ഐഎഫ്എഫ്കെയിൽ സിനിമാസ്വാദകർക്കായി; നാലാം ദിനത്തിൽ പ്രദർശനത്തിന് എത്തുന്നത് 67 ചിത്രങ്ങൾ

ഫ്രഞ്ച് സംഗീത സംവിധായികയും നിർമാതാവുമായ ബിയാട്രിസ് തിരിയെറ്റിന്റെ അരവിന്ദൻ സ്മാരക പ്രഭാഷണമാണ് നാലാം ദിനത്തിലെ മറ്റൊരു ആകർഷണം. ഉച്ച കഴിഞ്ഞ്...

Read More >>
#iffk2024 | ക്രൗഡ് ഫണ്ടിങ് മുതൽ നിർമിതബുദ്ധി വരെ: ഗൗരവകര ചർച്ചകളുമായി മീറ്റ് ദി ഡയറക്ടർ

Dec 15, 2024 02:54 PM

#iffk2024 | ക്രൗഡ് ഫണ്ടിങ് മുതൽ നിർമിതബുദ്ധി വരെ: ഗൗരവകര ചർച്ചകളുമായി മീറ്റ് ദി ഡയറക്ടർ

സിനിമയുടെ നിർമാണത്തിന് സഹായമാകുന്ന നിരവധി സാധ്യതകളെ പറ്റിയും സർക്കാർ സംവിധാനങ്ങളെ പറ്റിയും ചർച്ചകൾ...

Read More >>
#iffk2024 | മാനവീയം വീഥിയിൽ കലാവിരുന്ന് ആസ്വദിക്കാൻ ജനത്തിരക്ക്

Dec 14, 2024 08:56 PM

#iffk2024 | മാനവീയം വീഥിയിൽ കലാവിരുന്ന് ആസ്വദിക്കാൻ ജനത്തിരക്ക്

19 വരെ ദിവസവും വൈകിട്ട് മാനവീയം വീഥിയിൽ കലാസാംസ്‌കാരിക പരിപാടികൾ...

Read More >>
Top Stories