#konniaccident | അലക്ഷ്യമായും അശ്രദ്ധമായും വാ​ഹനമോടിച്ചെന്ന് എഫ്ഐആർ, കാർ അമിതവേഗത്തിൽ വന്നിടിച്ചുവെന്ന് ബസ് ഡ്രൈവർ

#konniaccident |  അലക്ഷ്യമായും അശ്രദ്ധമായും വാ​ഹനമോടിച്ചെന്ന് എഫ്ഐആർ, കാർ അമിതവേഗത്തിൽ വന്നിടിച്ചുവെന്ന് ബസ് ഡ്രൈവർ
Dec 15, 2024 11:43 AM | By Susmitha Surendran

പത്തനംതിട്ട: (truevisionnews.com) പത്തനംതിട്ട കൂടൽ മുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിൽ അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് എഫ്ഐആർ.

കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് എഫ്ഐആറിൽ പറയുന്നു. സംഭവ സ്ഥലത്ത് സ്ഥിരമായി അപകടം നടക്കാറുണ്ടെന്ന് നാട്ടുകാരും പറയുന്നുണ്ട്.

മല്ലശ്ശേരി സ്വദേശികളായ നിഖിൽ, അനു, ബിജു പി ജോർജ്, മത്തായി ഈപ്പൻ എന്നിവരാണ് മരിച്ചത്. അപകടം നടക്കുന്നതിന് തൊട്ടു മുന്‍പ് കാര്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഇന്ന് രാവിലെ നാലരയോടെ നടന്ന അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേരുടെ ജീവനാണ് നിരത്തിൽ പൊലിഞ്ഞത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

നിഖിലിന്റെ സഹോദരി വിദേശത്ത് നിന്ന് എത്തിയതിന് ശേഷമായിരിക്കും സംസ്കാരം നടക്കുക. കഴിഞ്ഞ നവംബർ 30 നായിരുന്നു അനുവിന്റെയും നിഖിലിന്റെയും വിവാഹം.

എട്ടു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മധുവിധു ആഘോഷിക്കാൻ മലേഷ്യയിലേക്ക് പോയി മടങ്ങിയെത്തിയ ഇവരെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ പോയതായിരുന്നു ബിജു ജോർജും മത്തായി ഈപ്പനും.

നിഖിലിന്റെ അച്ഛനാണ് മത്തായി ഈപ്പൻ. അനുവിന്റെ പിതാവാണ് ബിജു ജോർജ്. കാനഡയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന നിഖിൽ കഴിഞ്ഞ മാസം 25നാണ് വിവാഹത്തിനായി നാട്ടിലെത്തിയത്.

കാർ അമിതവേഗത്തിൽ വന്നിടിച്ചു എന്നാണ് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന്റെ ഡ്രൈവർ സതീഷ് പറയുന്നത്.

#konni #accident #FIR #negligent #driving

Next TV

Related Stories
#Sabarimala |   ശബരിമല പതിനെട്ടാം പടിക്ക് താഴെയുള്ള ആൽമരത്തിന് തീപിടിച്ചു

Dec 15, 2024 02:34 PM

#Sabarimala | ശബരിമല പതിനെട്ടാം പടിക്ക് താഴെയുള്ള ആൽമരത്തിന് തീപിടിച്ചു

താഴെ തിരുമുറ്റത്ത് ആഴിയോട് ചേർന്ന് നിൽക്കുന്ന ആൽമരത്തിന്‍റെ ശിഖരത്തിനാണ് തീ...

Read More >>
#konniaccident |   കോന്നിയിൽ  നാല് പേരുടെ ജീവൻ കവർന്ന അപകടം; ദുരന്തത്തിന്  തൊട്ട് മുമ്പുള്ള ദൃശ്യങ്ങൾ

Dec 15, 2024 02:29 PM

#konniaccident | കോന്നിയിൽ നാല് പേരുടെ ജീവൻ കവർന്ന അപകടം; ദുരന്തത്തിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങൾ

നടുക്കുന്ന അപകടത്തിന് മുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്....

Read More >>
#kingcobra | ന്തേ..വഴി തെറ്റിയതാണോ? കണ്ണൂരിൽ വീട്ടുമുറ്റത്തെ കിണറ്റിലിറങ്ങി രാജവെമ്പാല, വനപാലകരെത്തി കയ്യോടെ പിടികൂടി കാട്ടിൽ വിട്ടു

Dec 15, 2024 02:26 PM

#kingcobra | ന്തേ..വഴി തെറ്റിയതാണോ? കണ്ണൂരിൽ വീട്ടുമുറ്റത്തെ കിണറ്റിലിറങ്ങി രാജവെമ്പാല, വനപാലകരെത്തി കയ്യോടെ പിടികൂടി കാട്ടിൽ വിട്ടു

നടുവിൽ പഞ്ചായത്തിലെ പുലിക്കുരുമ്പ പുല്ലംവനത്തിലെ മഞ്ഞളാങ്കൻ വിൻസെന്റിന്റെ വീട്ടുമുറ്റത്തെ കിണറിൽ രാജവെമ്പാല...

Read More >>
#sfi |  'ഇത് കേരളമാണ്, ഇവിടെ വേറെ നിയമം'; ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിക്കുനേരെ എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനം, ഏഴുപേർക്കെതിരെ കേസ്

Dec 15, 2024 01:57 PM

#sfi | 'ഇത് കേരളമാണ്, ഇവിടെ വേറെ നിയമം'; ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിക്കുനേരെ എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനം, ഏഴുപേർക്കെതിരെ കേസ്

ലക്ഷദ്വീപ് സ്വദേശിയായ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിക്ക് ആണ് യൂണിവേഴ്സിറ്റി ഹോസ്റ്റൽ മുറിയിൽ വച്ച്...

Read More >>
#fire | വടകര -കണ്ണൂർ ദേശിയ പാതയിൽ ബസ്സിന് തീ പിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

Dec 15, 2024 01:48 PM

#fire | വടകര -കണ്ണൂർ ദേശിയ പാതയിൽ ബസ്സിന് തീ പിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ കാരണം ഒഴിവായത് വൻ...

Read More >>
#accident | ഡ്രൈവര്‍ ഉറങ്ങി പോയി, ശബരിമല തീര്‍ത്ഥാടകരുടെ വാഹനം തോട്ടിലേക്ക് മറിഞ്ഞു; മൂന്നുപേര്‍ക്ക് പരിക്ക്

Dec 15, 2024 01:39 PM

#accident | ഡ്രൈവര്‍ ഉറങ്ങി പോയി, ശബരിമല തീര്‍ത്ഥാടകരുടെ വാഹനം തോട്ടിലേക്ക് മറിഞ്ഞു; മൂന്നുപേര്‍ക്ക് പരിക്ക്

പുലര്‍ച്ചെ നാലരയോടെ നടന്ന അപകടത്തില്‍ ബംഗ്ലൂര്‍ സ്വദേശികളായ മൂന്ന് പേര്‍ക്ക്...

Read More >>
Top Stories